ന്യൂഡല്‍ഹി: 4000 കോടി രൂപ തിരിച്ചടക്കാന്‍ സന്നദ്ധനായ മദ്യവ്യവസായി വിജയ് മല്യയുമായി ഒത്തുതീര്‍പ്പിന് തയാറായി നഷ്ടം കുറക്കാന്‍ ബാങ്കുകളോട് വ്യവസായിക സംഘടനയായ അസോചം നിര്‍ദേശിച്ചു. മല്യയുടെ നിര്‍ദേശം പണം തിരികെനല്‍കാനുള്ള താല്‍പര്യമാണ് കാണിക്കുന്നതെന്നുപറഞ്ഞ അസോചം മാധ്യമ റിപ്പോര്‍ട്ടുകളെ അവഗണിക്കാനും നിര്‍ദേശിച്ചു.
വായ്പയെടുത്തയാള്‍ ഡല്‍ഹിയിലാണോ മുംബൈയിലാണോ ദുബൈയിലാണോ ലണ്ടനിലാണോ എന്നത് ബാങ്കുകള്‍ കണക്കിലെടുക്കേണ്ടെന്നും ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്ക് തയാറാകണമെന്നും അസോചം പ്രസ്താവനയില്‍ പറഞ്ഞു. പ്രധാന പരിഗണന ആസ്തികള്‍ വീണ്ടെടുക്കലാണെന്നും മറ്റ് പൊതുസംസാരമൊന്നും പരിഗണിക്കേണ്ടെന്നും പറഞ്ഞു. വിവിധ ബാങ്കുകളിലായുള്ള 9000 കോടി രൂപയുടെ കടത്തില്‍ 4000 കോടി രൂപ സെപ്റ്റംബര്‍ 30നകം തിരിച്ചടക്കാമെന്ന് വിജയ് മല്യ അറിയിച്ചിരുന്നു. മുന്‍കൂറായി 2000 കോടി അടക്കാമെന്നും ബാക്കി 2000 കോടി ഈ വര്‍ഷം സെപ്റ്റംബര്‍ 31നകം അടക്കുമെന്നുമാണ് മല്യ അറിയിച്ചത്. എന്നാല്‍, ബാങ്കുകള്‍ ഈ നിര്‍ദേശം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.