ബംഗളൂരു: കര്‍ണാടക ബി.ജെ.പി പ്രസിഡന്‍റ് ബി.എസ് യെദിയുരപ്പയുടെ ആഡംബര കാറിലുള്ള സഞ്ചാരം വിവാദമാവുന്നു. കോടി രൂപ വില വരുന്ന ലാന്‍ഡ് ക്രൂയ്സര്‍ പ്രാഡോ കാറിലാണ് യെദിയുരപ്പ വരള്‍ച്ചാ ബാധിത ജില്ലകള്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍ കാറ് മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ പഞ്ചസാര വ്യവസായിയുമായ മുരുകേഷ് നിരാനിയാണ് തനിക്ക് സമ്മാനിച്ചതെന്ന് യെദിയുരപ്പ പറയുന്നു.
ഒരു എന്‍.ആര്‍.ഐ സമ്മാനിച്ച ആഡംബര വാച്ച് ധരിച്ചതിന് അടുത്തിടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കടുത്ത ഭാഷയില്‍ ബി.ജെ.പി വിമര്‍ശിച്ചിരുന്നു. ശക്തമായ ബി.ജെ.പി പ്രതിഷേധത്തെ തുടര്‍ന്ന് 70 ലക്ഷം വിലമതിക്കുന്ന വാച്ച് അദ്ദേഹം സംസ്ഥാനത്തെ ട്രഷറിക്ക് കൈമാറുകയായിരുന്നു.
അഴിമതിയാരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന യെദിയുരപ്പ കഴിഞ്ഞ ആഴ്ചയാണ് പാര്‍ട്ടിയുടെ തലപ്പത്തേക്ക് തിരിച്ചു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.