ന്യൂഡല്‍ഹി: ഫേസ്ബുക്കിലും മറ്റ് ചാറ്റിങ് ആപ്പുകളിലും അപരിചിതര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ സൗഹൃദഹസ്തവുമായി വന്നാല്‍ സ്വീകരിക്കരുതെന്ന് സൈനികര്‍ക്ക് നിര്‍ദേശം. സ്ത്രീകളെ ഉപയോഗിച്ച് ശത്രുരാജ്യങ്ങള്‍ വിവരം ചോര്‍ത്തുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് അപരിചിതരുമായുള്ള സൗഹൃദത്തില്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഫേസ്ബുക് വഴി സൈനികരുമായി ചങ്ങാത്തം സ്ഥാപിക്കുന്ന സ്ത്രീകള്‍ പലരും ചാരശൃംഖലയിലെ കണ്ണികളാണ്. മൊബൈല്‍ ഫോണ്‍ വഴിയുള്ള ചാറ്റിങ്ങിനിടെ ജി.പി.എസ് ലൊക്കേഷന്‍, ഫോണ്‍ വിവരങ്ങള്‍, എസ്.എം.എസ് സന്ദേശങ്ങള്‍ തുടങ്ങിയവ ചോര്‍ത്തിയെടുക്കുന്നതില്‍ വിദഗ്ധരാണ് ഇവര്‍. സൈന്യത്തിന്‍െറ സുപ്രധാന വിവരങ്ങള്‍ ഇങ്ങനെ ശത്രുക്കള്‍ക്ക് ലഭിക്കുന്നതായി സംശയിക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ശന നിലപാട് എടുത്തത്. പത്താന്‍കോട്ട് വ്യോമതാവള ആക്രമണത്തിന് ഏതാനും ദിവസം മുമ്പ് ഇത്തരമൊരു സംഭവം പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.