വ്യക്തിത്വമില്ലെന്ന പേരില്‍ ജെറ്റ് എയര്‍വേസ് ജോലി നല്‍കിയില്ല- സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ജോലി തേടിനടന്ന കാലത്തെ ഓര്‍മകള്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. എയര്‍വേസില്‍ കാബിന്‍ ക്രൂ ഒഴിവിലേക്ക് അപേക്ഷിച്ചെങ്കിലും വ്യക്തിത്വമില്ളെന്ന പേരില്‍ ജോലി ലഭിച്ചില്ളെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

‘‘ജെറ്റ് എയര്‍വേസില്‍ കാബിന്‍ ക്രൂ ഒഴിവിലേക്ക് താനും അപേക്ഷ അയച്ചിരുന്നു. എന്നാല്‍ നല്ല വ്യക്തിത്വമില്ളെന്ന കാരണത്താല്‍ ജോലി നിഷേധിച്ചു. അന്ന് ജോലി നിഷേധിച്ച ജെറ്റ് എയര്‍വേസിന് നന്ദിയുണ്ട്.  പിന്നീട് എനിക്ക് മക്ഡൊണാള്‍ഡ്സില്‍ ജോലി ലഭിച്ചു. ബാക്കിയെല്ലാം ചരിത്രം- മന്ത്രിയുടെ തുറന്നുപറച്ചില്‍ സദസില്‍ ചിരിപടര്‍ത്തി.
എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. പരിപാടിയില്‍ മന്ത്രിയായല്ല, യാത്രക്കാരി എന്ന നിലയിലാണ് പങ്കെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.

മോഡലും നടിയുമായിരുന്ന സ്മൃതി ഇറാനി 38ാം വയസിലാണ് മോദി സര്‍ക്കാറിന്‍റെ കീഴില്‍ കാബിനറ്റ് മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. മാനവവിഭവ ശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയെ കാബിനറ്റ് പുന:സംഘടനയില്‍ ടെക്സ്ടൈല്‍സ് മന്ത്രിയായി മാറ്റുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.