ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അനുഭാവിയെന്ന പേരില്‍ അറസ്റ്റിലായ ഡല്‍ഹിയിലെ ഉസ്മാനിയ പള്ളിയിലെ ഇമാം മുഫ്തി സാമി ഖാസ്മി ഇന്ത്യന്‍ മുസ്ലിംകള്‍ ഐ.എസില്‍ ചേരണമെന്ന് ആഹ്വാനം നടത്തിയത് കണ്ടത്തൊന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞില്ല. ഖിലാഫത്ത് സ്ഥാപിക്കല്‍ മുസ്ലിമിന്‍െറ ഉത്തരവാദിത്തമാണെന്ന് ഇമാം പല പ്രസംഗങ്ങളിലും പറഞ്ഞതായാണ് എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്.
അതേസമയം, സാമി ഒരു പ്രസംഗത്തില്‍പോലും ഭീകരസംഘടനയില്‍ ചേരാന്‍ ആഹ്വാനം നടത്തിയിട്ടില്ളെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമി നടത്തിയ മുഴുവന്‍ പ്രസംഗങ്ങളും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടത്തെിയതെന്ന് പത്രം അറിയിച്ചു.
അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇന്‍റര്‍നെറ്റില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ജനുവരി 26ന് ബിജ്നോറില്‍ നടത്തിയ പ്രസംഗത്തില്‍ മുഫ്തി ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കും ഇന്‍റര്‍നെറ്റും സി.ഐ.എയുടെ ഉപകരണങ്ങളാണെന്നും അവ കെണിയിലാക്കി നിങ്ങളെ കുറ്റപ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കിയ ഇമാം മതത്തെക്കുറിച്ച് പഠിക്കണമെങ്കില്‍ ഖുര്‍ആന്‍ വായിക്കുകയാണ് വേണ്ടതെന്ന് ചെറുപ്പക്കാരെ ഉപദേശിക്കുകയും ചെയ്തിരുന്നു.
ജൂത-ക്രൈസ്തവ ലോബി ഇസ്ലാമിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്ന് ആരോപിക്കുന്നതാണ് ഇമാമിന്‍െറ മിക്ക പ്രസംഗങ്ങളുമെന്ന് ‘ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. പല പ്രസംഗങ്ങളിലും മുസ്ലിംകളുടെ ദേശക്കൂറിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഇമാം സ്വാതന്ത്ര്യസമരത്തില്‍ അവര്‍ വഹിച്ച പങ്കും ഹിന്ദുത്വ സര്‍ക്കാറിന് കീഴിലെ പരിതാപാവസ്ഥയും എടുത്തുപറയുന്നുണ്ട്. ഒരു മുസ്ലിം തീവ്രവാദ ബ്ളോഗില്‍ ലോകത്ത് ഐ.എസിനെ പിന്തുണക്കുന്ന 80 പണ്ഡിതരുടെ കൂട്ടത്തില്‍ മുഫ്തിയുടെ പേര്‍ പറയുന്നുണ്ടെങ്കിലും ഇത് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നും പത്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.