മുസഫര്‍നഗര്‍ കലാപം; സാധ്വി പ്രാചി കോടതിയില്‍ കീഴടങ്ങി

മുസഫര്‍നഗര്‍: 2013ലെ മുസഫര്‍നഗര്‍ കലാപ കേസുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി വ്യാഴാഴ്ച കോടതിയില്‍ കീഴടങ്ങി.
കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പലതവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറന്‍റ് അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കീഴടങ്ങിയത്.

അടുത്ത വാദംകേള്‍ക്കലിന് ഹാജരാകാമെന്ന ഉറപ്പിനെ തുടര്‍ന്ന് ജാമ്യം അനുവദിച്ചു. 23ന് വാദം കേള്‍ക്കും. കേന്ദ്ര മന്ത്രി സഞ്ജീവ് ബാലിയന്‍, ബി.ജെ.പി എം.എല്‍.എ സുരേഷ് റാണ, എം.പി. ഭാരതേന്ദു സിങ് എന്നിവരുള്‍പ്പെടെ നാലു പേര്‍ ഡിസംബറില്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. സംഗീത് സോം എം.എല്‍.എ ഒരുമാസം മുമ്പാണ് കീഴടങ്ങിയത്. നിരോധാജ്ഞ ലംഘിക്കല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

ആഗസ്റ്റില്‍ മുസഫര്‍നഗറില്‍ നടന്ന മഹാപഞ്ചായത്ത് യോഗത്തില്‍ പ്രകോപനപരമായി സംസാരിച്ചെന്നും ആരോപണമുണ്ട്. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ നടന്ന കലാപത്തില്‍ 60 പേര്‍ മരിക്കുകയും 40,000 പേര്‍ക്ക് നാടുവിടേണ്ടിയും വന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.