പത്താൻകോട്ടിൽ പൊലീസ് സൂപ്രണ്ടിനെ തട്ടിക്കൊണ്ടുപോയി വഴിയിലുപേക്ഷിച്ചു

പത്താൻകോട്ട്: തീവ്രവാദിയാക്രമണം നടന്ന പത്താൻകോട്ടിൽ പൊലീസ് സൂപ്രണ്ടിനെയും രണ്ടു സഹപ്രവർത്തകരെയും തട്ടിക്കൊണ്ടു പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചു. സംഭവത്തിനു പിന്നിൽ തീവ്രവാദികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പൊലീസ് സൂപ്രണ്ടിനെ തട്ടിക്കൊണ്ടുപോയ സംഘം സൈനിക വേഷത്തിലായിരുന്നെന്നും തീവ്രവാദികളാകാനാണ് സാധ്യതയെന്നും ബോർഡർ റേഞ്ച് ഡി.ഐ.ജി കുൻവർ വിജയ് പ്രതാപ് സിങ് അറിയിച്ചു. 

നരോത്ത് ജയ്മൽ സിങ് മേഖലയിൽ എസ്.പി സൽവീന്ദർ സിങ്ങും രണ്ട് സഹപ്രവർത്തകരും സഞ്ചരിച്ചിരുന്ന വാഹനം കുറച്ചാളുകൾ തട‍യുകയായിരുന്നു. വാഹനത്തിൽ കയറിയ ഇവർ ഉദ്യോഗസ്ഥരെ മർദിച്ചവശരാക്കി. ഒരാളെ മുറിവേൽപിച്ച് പത്താൻകോട്ടിൽ വലിച്ചെറിഞ്ഞ സംഘം എസ്.പിയെയും മറ്റൊരു സഹപ്രവർത്തകനെയും താജ്പൂർ ഗ്രാമത്തിൽ വഴിയരികിൽ ഉപേക്ഷിച്ചു. ധീര ഗ്രാമത്തിൽനിന്ന് വാഹനം പിന്നീട് കണ്ടെത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.