ഇന്ത്യയിലെ ആദ്യ ചന്ദന മ്യൂസിയം മറയൂരില്‍

മറയൂര്‍: മറയൂര്‍ ചന്ദന ഡിവിഷനിലെ കാന്തല്ലൂര്‍ റേഞ്ചില്‍പെട്ട ആനകൊട്ടപ്പാറയില്‍ ഇന്ത്യയിലെ ആദ്യ ചന്ദന മ്യൂസിയം സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. നിരവധി കാലങ്ങളായി അഞ്ചുനാട് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു ഈ ചന്ദന മ്യൂസിയം. മ്യൂസിയത്തിന്  വനവികസന സമിതി അനുമതി നല്‍കി. വനവികസന സമിതി അംഗീകാരം ലഭിച്ചാല്‍ മാത്രമേ വനത്തിനുള്ളില്‍ ഏതൊരു പ്രവൃത്തിയും നടത്താന്‍ കഴിയൂ.
മറയൂര്‍ ചന്ദന ഡിവിഷന്‍ ഓഫിസില്‍ നടന്ന വനസമിതി യോഗം കോട്ടയം ഹൈറേഞ്ച് സര്‍ക്ക്ള്‍ സി.സി.എഫ് ഡോ. അമിത് മല്ലിക് ഉദ്ഘാടനം ചെയ്തു. അംഗീകാരം ലഭിച്ച പദ്ധതി വനവികസന കോര്‍പറേഷന് കൈമാറിയതോടെ ഇനി വനം വികസന കോര്‍പറേഷന്‍ മ്യൂസിയത്തിന്‍െറ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടി ഉടന്‍ പൂര്‍ത്തീകരിക്കും. ചന്ദനത്തിന്‍െറ വിവിധ ഘട്ടങ്ങളും ഉല്‍പന്നങ്ങളും ശില്‍പങ്ങളും എല്ലാം ആധുനിക രീതിയില്‍ പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം. ഈ പദ്ധതി നടപ്പാക്കുന്നതോടെ ടൂറിസം മേഖലയില്‍ മറയൂര്‍ വന്‍ കുതിച്ചുചാട്ടം നടത്തുമെന്നാണ് പ്രതീക്ഷ. ഇതുമൂലം നിരവധി യുവതീയുവാക്കള്‍ക്ക് തൊഴിലും ലഭിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.