ഇന്ത്യ-പാക് അതിര്‍ത്തിയില്‍ യു.എന്‍ ദൗത്യത്തിന് സ്വീഡിഷ് മേജര്‍ ജനറല്‍

യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ (യു.എന്‍) സൈനിക നിരീക്ഷണ ഗ്രൂപ്പിന്‍െറ ഇന്ത്യ-പാകിസ്താന്‍ മേധാവിയായി സ്വീഡിഷ് മേജര്‍ ജനറല്‍ പെര്‍ ഗുസ്താവ് ലോദിനെ (59) നിയമിച്ചു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് നിയമനം നടത്തിയത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ള ജമ്മു-കശ്മീരിലെ ഇന്ത്യ-പാക് നിയന്ത്രണരേഖയില്‍ നിരീക്ഷണദൗത്യമായിരിക്കും ലോദിന്‍െറ ചുമതല. ഇതേ പദവി വഹിച്ചിരുന്ന ഘാനയിലെ മേജര്‍ ജനറല്‍ ദേലാലി ജോണ്‍സണ്‍ സാക്യ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സ്വീഡന്‍ സൈന്യത്തിന്‍െറ ആയുധസംഭരണ വിഭാഗം ഡയറക്ടറായിരുന്ന ലോദിന്‍ സൈനിക-ആയുധ വിന്യാസത്തില്‍ മികവ് തെളിയിച്ച വ്യക്തിയുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.