പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 1.90 രൂപയും കൂട്ടി

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്കൃത എണ്ണക്കുണ്ടായ നേരിയ വര്‍ധന മുന്‍നിര്‍ത്തി പെട്രോളിന് 3.07ഉം ഡീസലിന് 1.90ഉം രൂപ പെട്രോളിയം കമ്പനികള്‍ വര്‍ധിപ്പിച്ചു. വിലവര്‍ധന ബുധനാഴ്ച  രാത്രി നിലവില്‍ വന്നു.
പെട്രോളിന് ജനുവരി മുതല്‍ പലതവണ കുറച്ച വില ഈ വര്‍ഷം ആദ്യമായാണ് വര്‍ധിപ്പിക്കുന്നത്. അവസാനമായി മാര്‍ച്ച് ഒന്നിന് പെട്രോളിന് മൂന്നു രൂപ കുറഞ്ഞപ്പോള്‍ ഡീസല്‍ വില 1.47 രൂപ കൂട്ടിയിരുന്നു. നവംബറിനുശേഷം ആഗോള വിപണിയില്‍ വന്‍തോതില്‍ വില കുറഞ്ഞെങ്കിലും അഞ്ചു തവണകളിലായി എക്സൈസ് തീരുവ ഉയര്‍ത്തി സര്‍ക്കാര്‍ 17,000 കോടി രൂപയുടെ അധികവരുമാനമുണ്ടാക്കിയിരുന്നു. ഈയിനത്തില്‍ മാത്രം പെട്രോളിന് 4.02രൂപയും ഡീസലിന് 6.97രൂപയുമാണ് വര്‍ധിപ്പിച്ചത്. അസംസ്കൃത എണ്ണ വിപണിയിലെ വില വര്‍ധനയും ഡോളറുമായുള്ള വിനിമയ നിരക്കിലെ വ്യത്യാസവും പരിഗണിച്ചാണ് വിലവര്‍ധനയെന്ന് എണ്ണക്കമ്പനികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഓരോ മാസവും ഒന്നിനും 16നുമാണ് എണ്ണക്കമ്പനികള്‍ വില പുന$പരിശോധിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.