ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒഴിവുവന്ന 57 സീറ്റുകളിലേക്ക് അടുത്ത മാസം 11ന് തെരഞ്ഞെടുപ്പ് നടത്തും. ഈ തെരഞ്ഞെടുപ്പോടെ അംഗങ്ങളുടെ കാര്യത്തില്‍ ബി.ജെ.പി നില മെച്ചപ്പെടുത്തുമെങ്കിലും കോണ്‍ഗ്രസ് തന്നെയായിരിക്കും രാജ്യസഭയിലെ ഏറ്റവും വലിയ കക്ഷി.
ഒഴിവുവരുന്ന 57 സീറ്റില്‍ 14 എണ്ണം വീതം കോണ്‍ഗ്രസിനും ബി.ജെ.പിക്കുമുള്ളതാണ്. ബി.എസ്.പിയുടെ ആറും ജെ.ഡിയുടെ അഞ്ചും എസ്.പി, ബി.ജെ.ഡി, അണ്ണാ ഡി.എം.കെ എന്നിവയുടെ മൂന്നും പേരാണ് വിരമിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ എം. വെങ്കയ്യ നായിഡു, സുരേഷ് പ്രഭു, ബിരേന്ദര്‍ സിങ്, നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി, കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, യേശുദാസ് ശീലം, ഹനുമന്ത റാവു തുടങ്ങിയ പ്രമുഖര്‍ വിരമിക്കുന്ന ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാജ്യംവിട്ടശേഷം രാജിവെച്ച വിജയ് മല്യ, കഴിഞ്ഞ ദിവസം അന്തരിച്ച ഗുജറാത്തിലെ രാജ്യസഭാംഗം പ്രവീണ്‍ രാഷ്ട്രപാല്‍ എന്നിവരുടെ ഒഴിവുകളും നികത്തും. യു.പി -11, തമിഴ്നാട് -ആറ്, മഹാരാഷ്ട്ര- ആറ്, ബിഹാര്‍- അഞ്ച്, ആന്ധ്രപ്രദേശ് -നാല്, കര്‍ണാടക-നാല്, മധ്യപ്രദേശ് -മൂന്ന്, ഒഡിഷ -മൂന്ന്, ഹരിയാന -രണ്ട്, ഝാര്‍ഖണ്ഡ് -രണ്ട്, പഞ്ചാബ് -രണ്ട്, ഛത്തിസ്ഗഢ് -രണ്ട്, തെലങ്കാന -രണ്ട്, ഉത്തരാഖണ്ഡ് -ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.