യുദ്ധവിമാനത്തില്‍ പറന്ന് കേന്ദ്ര മന്ത്രി

ഹല്‍വാര: കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു സൂപ്പര്‍സോണിക് യുദ്ധവിമാനമായ സുഖോയ്-30 എം.കെ.ഐയില്‍ അരമണിക്കൂര്‍ യാത്ര നടത്തി. പഞ്ചാബിലെ ഹല്‍വാര വ്യോമതാവളത്തില്‍നിന്നാണ് അദ്ദേഹത്തെയുംകൊണ്ട് വിമാനം പറന്നത്. യാത്ര പുതിയൊരു അനുഭവമാണെന്ന് മന്ത്രി പറഞ്ഞു. രാജീവ് പ്രതാപ് റൂഡി, ഇന്ദര്‍ജിത് സിങ് റാവു എന്നിവര്‍ക്കുശേഷം ഈ വിമാനത്തില്‍ യാത്ര നടത്തുന്ന എന്‍.ഡി.എ സര്‍ക്കാറിലെ മൂന്നാമത്തെ മന്ത്രിയാണ് റിജിജു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം, പ്രതിഭ പാട്ടീല്‍ എന്നിവരും ഈ വിമാനത്തില്‍ യാത്രചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.