എന്‍ജിനീയറിങ് പ്രവേശ പരീക്ഷ സ്കോര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്കോര്‍ പ്രസിദ്ധീകരിച്ചു. 123914 പേര്‍ അപേക്ഷിച്ച പരീക്ഷയില്‍ 103151 പേര്‍ പരീക്ഷ എഴുതി.  78000 പേര്‍ യോഗ്യത നേടി. പ്രവേശ പരീക്ഷയില്‍ ഏതെങ്കിലും ഒരു പേപ്പര്‍ എഴുതാത്തവരെയും ഓരോ പേപ്പറിനും കുറഞ്ഞത് 10 മാര്‍ക്ക് ലഭിക്കാത്തവരെയും (എസ്.സി/ എസ്.ടി വിദ്യാര്‍ഥികള്‍ ഒഴികെ) അയോഗ്യരാക്കിയിട്ടുണ്ട്. കാല്‍ലക്ഷത്തോളം പേരാണ് അയോഗ്യരായത്. വിവിധ കാരണങ്ങളാല്‍ 264 വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞിട്ടുണ്ട്. ലഭിച്ച സ്കോര്‍ www.cee.kerala.gov.in വെബ്സൈറ്റില്‍.

ഏപ്രില്‍ 28ന് പ്രസിദ്ധീകരിച്ച പ്രവേശപരീക്ഷയുടെ ഉത്തരസൂചിക സംബന്ധമായ പരാതികള്‍ വിദഗ്ധ സമിതി പരിശോധിച്ച് ഭേദഗതി വരുത്തിയ ശേഷമാണ് സ്കോര്‍ പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം രണ്ട് ചോദ്യങ്ങള്‍ റദ്ദാക്കുകയും മൂന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഭേദഗതി വരുത്തുകയും ചെയ്തു.
പേപ്പര്‍ ഒന്നില്‍ എ1 വേര്‍ഷനിലെ 77ാമത്തെയും എ2 വേര്‍ഷനിലെ 111ാം ചോദ്യവും എ3 വേര്‍ഷനിലെ 101ഉം എ4ലെ 94ഉം ചോദ്യങ്ങളാണ് റദ്ദാക്കിയത്.
പേപ്പര്‍ രണ്ടില്‍ ബി1ല്‍ 98, ബി2 68, ബി3 33, ബി4 13 ചോദ്യങ്ങളും റദ്ദാക്കി. പേപ്പര്‍ ഒന്നില്‍ എ1 6, എ2 68, എ3 48, എ4 24 ചോദ്യങ്ങളുടെ ഉത്തരം നേരത്തേ പ്രസിദ്ധീകരിച്ച സി എന്ന ഉത്തരം ബി ആക്കി ഭേദഗതി വരുത്തി. പേപ്പര്‍ രണ്ടില്‍ ബി1ല്‍ നാല്, ബി2വിലെ 94, ബി3യിലെ 59, ബി4ലെ 39 എന്നിവയുടെ ഉത്തരം ഡി എന്നാക്കി ഭേദഗതി വരുത്തി. ബി1ലെ 101, ബി2വിലെ 71, ബി3യിലെ 36, ബി4ലെ 16 എന്നിവയുടെ ഉത്തരം എ എന്നാക്കിയും ഭേദഗതി വരുത്തി.
പ്രവേശ പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ റാങ്ക് പട്ടിക തയാറാക്കാന്‍ അവരുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് (പ്ളസ് ടു/ തത്തുല്യം) ഓണ്‍ലൈനായി സമര്‍പ്പിക്കണം.

ഓണ്‍ലൈന്‍ മാര്‍ക്ക് സമര്‍പ്പണത്തിനുള്ള സൗകര്യം www.cee.kerala.gov.in വെബ്സൈറ്റിലൂടെ മേയ് 30 മുതല്‍ ലഭ്യമാകും. മാര്‍ക്ക് സമര്‍പ്പണം സംബന്ധിച്ച വിശദ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.പ്രവേശ പരീക്ഷയുടെയും യോഗ്യതാ പരീക്ഷയുടെയും മാര്‍ക്കുകളുടെ സമീകരണത്തിനുശേഷം എന്‍ജിനീയറിങ് റാങ്ക് പട്ടിക ജൂണ്‍ മൂന്നാംവാരം പ്രസിദ്ധീകരിക്കും.നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്ക് നടത്തിയ പ്രവേശ പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്. വ്യക്തത വരുന്നമുറക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പ്രവേശ പരീക്ഷാ കമീഷണര്‍ ബി.എസ്. മാവോജി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.