ന്യൂഡല്‍ഹി: ലഫ്റ്റനന്‍റ് ജനറല്‍ പദവിയിലുള്ള ഉദ്യോഗസ്ഥനെ ബ്രിഗേഡിയര്‍ പദവിയിലേക്ക് തരംതാഴ്ത്തിയ സൈനിക കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. തെറ്റായ വിവരങ്ങള്‍ നല്‍കി പ്രതിരോധ മന്ത്രാലയത്തിനും സൈന്യത്തിനും 50 ലക്ഷം രൂപ നഷ്ടംവരുത്തിയെന്ന കേസിലായിരുന്നു സൈനിക കോടതിയുടെ ലഖ്നോ ബെഞ്ചിന്‍െറ വിധി.
മേയ് 13നാണ് സെലക്ഷന്‍ ബോര്‍ഡിന് മുന്നില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായി കണ്ടത്തെിയ സൈനിക കോടതി, ആഴ്ചകള്‍ക്ക് മുമ്പ് മേജര്‍ ജനറല്‍ പദവിയില്‍നിന്ന് ലഫ്റ്റനന്‍റ് ജനറല്‍ പദവിയിലത്തെിയ എന്‍.കെ. മത്തേയെ പദവിയില്‍ രണ്ട് പടി താഴെയുള്ള ബ്രിഗേഡിയര്‍ റാങ്കിലേക്ക് തരംതാഴ്ത്തിയത്.
മത്തേയെ ലഫ്റ്റനന്‍റ് ജനറലായി നിയമിക്കണമെന്ന ശിപാര്‍ശക്കെതിരെ മേജര്‍ ജനറലായ ആര്‍.എസ്. റാത്തോഡ് കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് മത്തേയുടെ നിയമനത്തില്‍ വീഴ്ച സംഭവിച്ചതായി സൈനിക കോടതി കണ്ടത്തെിയത്.
സൈനിക കോടതി വിധി നിലനില്‍ക്കുന്നതല്ളെന്നും വിധി തടഞ്ഞില്ളെങ്കില്‍ കടുത്ത അനീതിയും കലാപവും ഉടലെടുക്കുമെന്നും അറ്റോണി ജനറല്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അവധിക്കാല ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.