ഛണ്ഡിഗഡ്: പഞ്ചാബ് നിയമസഭയിൽ കോൺഗ്രസ് എം.എൽമാരുടെ കിടക്കൽ സമരം. സ്പീക്കർ നിയമസഭ നിർത്തിവെച്ചതിന് ശേഷമാണ് തിങ്കളാഴ്ച സമരവുമായി 32 കോൺഗ്രസ് എം.എൽഎമാർ രംഗത്തെത്തിയത്. ചർച്ച തുടരുന്നതിനിടെ സഭാ നടപടികൾ സ്പീക്കർ നിർത്തിവെച്ചതാണ് എം.എൽ.എമാരെ ചൊടിപ്പിച്ചത്. അകാലിദൾ, ബി.ജെ.പി എം.എൽ.എമാർ സഭയിൽ നിന്ന് പോയിട്ടും കോൺഗ്രസ് എം.എൽ.മാർ സഭയിൽ തന്നെ തുടർന്നു. സുരക്ഷാ ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ ഫാനും എ.സിയും പ്രവർത്തിക്കാതെയായി. പലരും പേപ്പർ വീശിയാണ് ചൂടിൽ നിന്ന് രക്ഷ തേടിയത്.
എസ്.വൈ.എൽ കനാൽ പ്രശ്നം, സംസ്ഥാനത്തെ ക്രമസമാധാനം, അഴിമതി, മാഫിയ ഗ്രൂപ്പികളുടെ കടന്നുവരവ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് എം.എൽ.മാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ പ്രമേയത്തിന് അനുമതി നിഷേധിക്കുകയും സഭാ നടപടികൾ നിർത്തിവെക്കുകയും ചെയ്തതാണ് എം.എൽ.എമാരെ ചൊടിപ്പിച്ചത്.
പ്രതിപക്ഷം ഉയർത്തുന്ന ചർച്ചകളിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണെന്നതിന് തെളിവാണ് നിയമസഭയിലെ സംഭവമെന്ന് പഞ്ചാബ് കോൺഗ്രസ് യൂണിറ്റ് സെക്രട്ടറി അമരിന്ദർ സിങ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.