ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ 21 എം.എൽ.എമാർ താനുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന് ബി.ജെ.പി നേതാവും നടനുമായ മിഥുൻ ചക്രവർത്തി വീണ്ടും അവകാശപ്പെട്ടു. കൽക്കത്തയിലെ ബി.ജെ.പി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മിഥുൻ ചക്രവർത്തി. "21 ടി.എം.സി എം.എൽ.എമാർ ഇപ്പോഴും തന്നോട് ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ ഇത് നേരത്തെ പറഞ്ഞിരുന്നു. ഞാൻ എന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. സമയത്തിനായി കാത്തിരിക്കുക" -മിഥുൻ പറഞ്ഞു.
തൃണമൂൽ നേതാക്കളെ എടുക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പാർട്ടിയിൽ എതിർപ്പുകളുണ്ടെന്ന് എനിക്കറിയാം. ഞങ്ങൾ ചീഞ്ഞ ഉരുളക്കിഴങ്ങ് എടുക്കില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. എനിക്ക് അത്ര പൂർണ്ണതയില്ലെന്നും അതേ തെറ്റ് ആവർത്തിക്കില്ലെന്നും ഞാൻ പറഞ്ഞു" -അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച ദുർഗാപൂജക്ക് മുന്നോടിയായി, മിഥുൻ ചക്രവർത്തി ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ നഗരത്തിൽ എത്തിയിരുന്നു. മാധ്യമ പ്രവർത്തകരുമായുള്ള ആശയവിനിമയത്തിനിടെ, സന്നദ്ധതയുള്ള തൃണമൂൽ എം.എൽ.എമാരുടെ എണ്ണം വർധിച്ചിട്ടുണ്ടോയെന്ന് അദ്ദേഹത്തോട് ചോദിച്ചു. ചക്രവർത്തി പറഞ്ഞു -"ഞാൻ നിങ്ങളോട് കൃത്യമായ നമ്പർ പറയില്ല. പക്ഷേ സംഖ്യ 21ൽ കുറവല്ലെന്ന് പറയാം".
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.