റായ്ഗഢ്: മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേർ മരിച്ചു. റായ്ഗഢിലെ ഫോലാദ്പൂരിൽ മുംബൈ-ഗോവ ഹൈവേയിലാണ് അപകടമുണ്ടായത്. മലമ്പാതയിലൂടെ പോവുകയായിരുന്ന ബസ് 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11.30 ഒാടെയായിരുന്നു അപകടം.
മഹാബലേശ്വറിലേക്ക് വിനോദയാത്രക്ക് തിരിച്ച 34 പേരടങ്ങിയ സംഘമാണ് ബസിലുണ്ടായിരുന്നത്. കൊങ്കൺ കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള ദാപോളി ഡോ. ബാലാസാഹിബ് സാവന്ത് കൊങ്കൺ കൃഷി വിദ്യാപീഠത്തിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടതെന്നാണ് റിപ്പോർട്ട്.
എട്ടുപേരുടെ മൃതദേഹം പുറത്തെത്തിച്ചിട്ടുണ്ട്. ഒരാളെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരിലൊരാളാണ് റോഡിലേക്ക് കയറിവന്ന് അപകടവിവരം വഴിയേ പോയവരെ അറിയിച്ചതെന്ന് പൊലീസ് പറയുന്നു. ദുരന്തനിവാരണ സേനയുടെയും പുണെ പൊലീസിെൻറയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.