10 വ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ച​ത് 2.6 ല​ക്ഷം പേ​ർ

ന്യൂ​ഡ​ൽ​ഹി: പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത് ട്രെ​യി​ന​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് 2.6 ല​ക്ഷം​പേ​ർ. ഇ​തി​ലേ​റെ​പ്പേ​രും മ​രി​ച്ച​ത് ട്രെ​യി​നി​ൽ​നി​ന്ന് വീ​ണോ ഇ​ടി​ച്ചോ ആ​ണ്. 2017-21 കാ​ല​ത്ത് ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​വും ഇ​ത്ത​ര​ത്തി​ലു​ള്ള​വ​യാ​ണെ​ന്ന് നാ​ഷ​ന​ൽ ക്രൈം ​റെ​ക്കോ​ഡ്‌​സ് ബ്യൂ​റോ​യു​ടെ (എ​ൻ.​സി.​ആ​ർ.​ബി) ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് 2011ൽ ​റെ​യി​ൽ​വേ അ​പ​ക​ട​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 25,872 പേ​രാ​ണ് മ​രി​ച്ച​ത്. 2012ൽ ​ഇ​ത് 27,000 ആ​യും 2013ൽ 27,765 ​ആ​യും ഉ​യ​ർ​ന്നു. 2014ൽ 25,000​വും 2017ൽ 24,000 ​ആ​യും കു​റ​ഞ്ഞു. 2017 മു​ത​ൽ 2019 വ​രെ 24,000ത്തി​ന​ടു​ത്താ​യി​രു​ന്നു മ​ര​ണ​ങ്ങ​ൾ. 2020 കോ​വി​ഡ് കാ​ല​ത്താ​ണ് അ​പ​ക​ട മ​ര​ണ​ങ്ങ​ൾ വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​ത്. ആ ​വ​ർ​ഷം 11,968 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 2021ൽ ​ഇ​ത് 27 ശ​ത​മാ​നം വ​ർ​ധി​ച്ച് 16,431 ആ​യി. തീ​പി​ടി​ത്തം/​സ്ഫോ​ട​നം മൂ​ലം 2021ൽ ​മ​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല. 2017-21 കാ​ല​യ​ള​വി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് മ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 17,000 പേ​രാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​രി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 13,074 പേ​രും പ​ശ്ചി​മ​ബം​ഗാ​ളി​ൽ 11,967 പേ​രും മ​രി​ച്ചു. 

Tags:    
News Summary - 2.6 lakh people died in rail accidents in India in past 10 yrs. Most weren't killed in collisions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.