2016 മുതൽ 2020 വരെ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 3,400 വർഗീയ കലാപ കേസുകളെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2016 നും 2020 നും ഇടയിൽ രാജ്യത്ത് ഏകദേശം 3,400 വർഗീയ കലാപ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അറിയിച്ചു.

ഈ കാലയളവിൽ 2.76 ലക്ഷം കലാപ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണ് മന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചത്.

2020-ൽ 857 വർഗീയ-മത കലാപ കേസുകളും 2019-ൽ 438, 2018-ൽ 512, 2017-ൽ 723, 2016-ൽ 869 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ കണക്കുകൾ. ലോക്സഭയിൽ രേഖാമൂലം സമർപ്പിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - 3,400 communal riot cases registered in country from 2016 to 2020: Govt to Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.