ചണ്ഡീഗഡ്: പഞ്ചാബിലെ താൻ തരൺ ജില്ലയിൽ പൊലീസ് സ്റ്റേഷന് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിൽ നാല് പേർ അറസ്റ്റിൽ. ആക്രമണം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികൾ അറസ്റ്റിലാകുന്നത്.
നിലവിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ടുപേരെ കൂടെ കണ്ടെത്താനുണ്ടെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരും മറ്റ് വിവരങ്ങളുമുൾപ്പടെ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്ന് പൊലീസ് വ്യക്തമാക്കി.
അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ആർ.എൻ ധോക്കിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കെട്ടിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയാണ് നാഷണൽ ഹൈവേ 54ൽ നിന്ന് അക്രമികൾ പൊലീസ് സ്റ്റേഷന് നേരെ നിറയൊഴിച്ചത്. ആക്രമണത്തിൽ അപകടങ്ങളോ മറ്റ് തകരാറുകളോ റിപ്പോർട്ട് ചെയ്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.