ന്യൂഡൽഹി: 4314 ഇന്ത്യൻവനിതകൾ ഇത്തവണ മഹ്റം (പുരുഷ സഹയാത്രികൻ) ഇല്ലാതെ ഹജ്ജ് ചെയ്യും. വനിത തീർഥാടകർക്ക് മഹ്റം നിർബന്ധമല്ലാതാക്കിയ 2018ലെ പരിഷ്‍കരണത്തിന് ശേഷമുള്ള കൂടിയ എണ്ണമാണിത്.
ഹജ്ജ് തീർഥാടകർക്കായി വിമാനത്താവളങ്ങളിൽ ഹെൽത്ത് ഡെസ്കും സർക്കാർ ഡോക്ടർമാരുടെ പരിശോധനയും ഉൾപ്പെടെ വിപുലമായ സൗകര്യം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു.
ഇത്തവണ 1,75,025 പേർക്കാണ് ഇന്ത്യയിൽനിന്ന് ഹജ്ജിന് അനുമതിയുള്ളത്. ആദ്യവിമാനം മേയ് 21ന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.