ഹൈദരാബാദിൽ അമ്മയുടെ കാമുകൻ 5 വയസുകാരിയെ കഴുത്തറുത്ത് കൊന്നു

ഹൈദരാബാദ്: അഞ്ച് വയസുകാരിയെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.
ഹൈദരാബാദിനടുത്തുള്ള ഗഡ്കേശറിൽ വ്യാഴാഴ്ചയാണ് സംഭവം.

മരിച്ച കുട്ടിയുടെ അമ്മയുടെ കാമുകനാണ് യുവാവ്. കഴിഞ്ഞ ദിവസം സ്ത്രീയുടെ വീട്ടിലെത്തിയ ഇയാളെ അവർ അവഗണിച്ചതായും വീട്ടിൽ മറ്റൊരാളെ കണ്ടെന്നും പൊലീസ് പറയുന്നു. 


LATEST VIDEO

Full View

ഈ സംഭവമാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടർന്ന് സിത്രീയുമായുള്ള വാക് തർക്കത്തിനൊടുവിൽ പ്രതി ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. 

ആത്മഹത്യക്ക് ശ്രമിക്കുന്നതിന് മുമ്പ് പ്രതി വീട്ടിലുണ്ടായിരുന്ന ആളുടെയും കഴുത്തിന് ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചിരുന്നു. 
സംഭവമറിഞ്ഞയുടനെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംഭവത്തെതുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മയുമായുള്ള ബന്ധം ഇയാൾ വെളിപ്പെടുത്തിയത്. 

എന്നാൽ എന്തിനാണ് കുട്ടിയെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാൾ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.

Tags:    
News Summary - 5-Year-Old Girl Killed By Mother's Lover In Telangana After Fight: Cops-india news-crime news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.