മധ്യപ്രദേശിൽ ‘50 ശതമാനം കമീഷൻ’ സർക്കാർ -പ്രിയങ്ക

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​തി​രെ അ​ഴി​മ​തി​യാ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. 50 ശ​ത​മാ​നം ക​മീ​ഷ​ൻ ന​ൽ​കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ സ​ർ​ക്കാ​റി​ൽ​നി​ന്ന് പ​ണം ല​ഭി​ക്കു​ന്നു​ള്ളൂ​വെ​ന്നു പ​രാ​തി​പ്പെ​ട്ട് മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ക​രാ​റു​കാ​രു​ടെ യൂ​നി​യ​ൻ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് ക​ത്തെ​ഴു​തി​യ​താ​യി പ്രി​യ​ങ്ക ഗാ​ന്ധി എ​ക്‌​സി​ൽ (ട്വി​റ്റ​റി​ൽ) ആ​രോ​പി​ച്ചു.

ക​ർ​ണാ​ട​ക​യി​ലെ ബി.​ജെ.​പി സ​ർ​ക്കാ​ർ 40 ശ​ത​മാ​നം ക​മീ​ഷ​ൻ വാ​ങ്ങി​യി​രു​ന്നു. ഈ ​റെ​ക്കോ​ഡ് ത​ക​ർ​ത്താ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ ബി.​ജെ.​പി മു​ന്നേ​റു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ൾ ക​മീ​ഷ​ൻ സ​ർ​ക്കാ​റി​നെ പു​റ​ത്താ​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ളും 50 ശ​ത​മാ​നം ക​മീ​ഷ​ൻ സ​ർ​ക്കാ​റി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നും അ​വ​ർ പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ആ​രോ​പ​ണം നി​ഷേ​ധി​ച്ച മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ൻ കോ​ൺ​ഗ്ര​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി നു​ണ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു.തെ​ളി​വ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ്രി​യ​ങ്ക​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​രോ​ത്തം മി​ശ്ര മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ വി.​ഡി. ശ​ർ​മ​യും പ്രി​യ​ങ്ക​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി. കോ​ൺ​ഗ്ര​സ് നു​ണ​ക​ൾ പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - '50 percent commission' government in Madhya Pradesh - Priyanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.