ബിഹാറിൽ വിഷമദ്യം കഴിച്ച് ആറുപേർ മരിച്ചു

പട്ന: മദ്യ നിരോധനം നിലവിലുള്ള ബിഹാറിൽ വീണ്ടും വിഷമദ്യം കഴിച്ച് ആറുപേർ മരിച്ചു. ചാപ്രയിൽ ബുധനാഴ്ചയാണ് സംഭവം. സജ്ഞയ് സിങ്, കൃപാൽ കുമാർ, ഹരേന്ദ്ര റാം, വിരേന്ദ്രറാം, അമിത് രഞ്ജൻ, ഗോപാൽ ഷാ എന്നിവരാണ് മരിച്ചത്. അമിത് ചികിത്സക്കിടയിൽ ആശുപത്രിയിലാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. നിരവധിപേർ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.എൽ.എ ജനക് സിങ് രംഗത്തെത്തി. സംസ്ഥാന നിരവധി പേർ വിഷമദ്യം കാരണം മരിക്കുന്നുവെന്നും എന്നാൽ മുഖ്യമന്ത്രി വിഷയത്തിൽ നിസ്സംഗത പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിതീഷ് കുമാറിന് അധികാരത്തിലിരിക്കാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബിഹാറിലെ സരൻ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 12പേർ മരിച്ചിരുന്നു. നാഗ പഞ്ചമി ആഘോഷത്തിനിടയിൽ വ്യാജമദ്യം കഴിച്ചവരാണ് മരിച്ചത്. നിരവധിപേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - 6 Dead After Consuming Toxic Liquor In Bihar's Chhapra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.