കൊൽക്കത്ത: വയറ്റിലെത്തിയ 639 നഖങ്ങൾ ഡോക്ടർമാർ ശസ്ത്രക്രിയയിലൂെട നീക്കി. കൊൽക്കത്തയിലെ മെഡിക്കൽ കോളജിൽവെച്ച് 48കാരെൻറ ആമാശയത്തിൽനിന്നാണ് നഖങ്ങൾ പുറത്തെടുത്തത്.
നോർത്ത് 24 പാർഗാനാസ് ജില്ലയിലെ ഗോബർദംഗ സ്വദേശിയാണ് വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയത്. മനോരോഗത്തിന് ചികിത്സയിലായിരുന്ന ഇയാൾ ചില നേരങ്ങളിൽ നഖവും മണ്ണും അകത്താക്കിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഒന്നേ മുക്കാൽ മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ മണ്ണും പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.