ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ ഇലക്ടറൽ േബാണ്ടുകൾ ഉൾപ്പെടെ വരുമാനത്തിൽ വലിയൊരു ഭാഗത്തിന്‍റെ ഉറവിടം അജ്ഞാതമെന്ന്. 2019 -20 കാലയളവിൽ ലഭിച്ച 3377.41 കോടിയുടെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ഇത് മൊത്തം വരുമാനത്തിന്‍റെ 70.98 ശതമാനം വരും.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആർ) പുറത്തുവിട്ടതാണ് കണക്കുകൾ. ഉറവിടം വെളിപ്പെടുത്താത്ത 3377.41 േകാടിയിൽ 2,993.82 അതായത് 88.64ശതമാനം ഇലക്ടറൽ ബോണ്ടുകളാണ്. രാഷ്ട്രീയ പാർട്ടികളുടെ ആദായ നികുതി റിേട്ടണുകളിലും തെരഞ്ഞെടുപ്പ് കമീഷനിൽ സമർപ്പിച്ച കണക്കുകളിലും ഉറവിടം വെളിപ്പെടുത്തിയിട്ടില്ല.
20,000 രൂപയിൽ താഴെ നൽകുന്ന വ്യക്തികളുടെയോ സംഘടനകളുടെയോ അല്ലെങ്കിൽ ഇലക്ടറൽ ബോണ്ടുകളായി സംഭാവന നൽകുന്നവരുടെയോ പേരു വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾ വെളിപ്പെടുത്തേണ്ട ആവശ്യമില്ല. അതിനാൽതന്നെ സംഭാവനകളുടെ ഉറവിടം കണ്ടെത്താൻ സാധിക്കാറില്ല. 2004-05 മുതൽ 2019-20 വരെ രാഷ്ട്രീയ പാർട്ടികൾ അജ്ഞാത സ്രോതസുകളിൽനിന്ന് 14,651.53 കോടി സമാഹരിച്ചുവെന്നാണ് കണക്കുകൾ.
2019-20 കാലയളവിൽ ബി.ജെ.പി 2,642.63 േകാടി രൂപയുടെ ഉറവിടം വ്യക്തമാക്കാത്ത കണക്കുകൾ അവതരിപ്പിച്ചു. ഇത് മൊത്തം 3377.41കോടിയുടെ തുകയുടെ 78.24 ശതമാനം വരും. കോൺഗ്രസ് 526 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ഇത് മൊത്തം തുകയുടെ 15.57 ശതമാനം വരുമെന്നും എ.ഡി.ആർ പറയുന്നു.
മറ്റു ആറ് ദേശീയ പാർട്ടികൾ അവതരിപ്പിച്ച അജ്ഞാത സ്രോതസുകളിൽനിന്നുള്ള മൊത്ത വരുമാനത്തിന്‍റെ 3.5 മടങ്ങ് കൂടുതലാണ് ബി.ജെ.പിയുടെ ഈ വരുമാനം. 734.78 കോടിയാണ് ആറ് ദേശീയ പാർട്ടികൾ അവതരിപ്പിച്ച ഉറവിടം വെളിപ്പെടുത്താത്ത വരുമാനം.
ആദായ നികുതി റിേട്ടണുകളിൽ കാണിച്ച ഉറവിടം വ്യക്തമാക്കാത്ത വരുമാനമാണ് ഇവ. 20,000ത്തിൽ താഴെ സംഭാവന നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്തേണ്ടതില്ല. ഇലക്ടറൽ ബോണ്ടുകൾ, കൂപ്പൺ വിൽപ്പന, റിലീഫ് ഫണ്ട്, മറ്റു വരുമാനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.