2022ൽ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കും -പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ 72ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചെ​േങ്കാട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു.ഇന്ത്യ 75 വർഷത്തെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന 2022ൽ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വ്യക്തമാക്കി. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറും.

2019ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ കേന്ദ്രത്തിൻറെ പുതിയ ആരോഗ്യ പദ്ധതിയെക്കുറിച്ചും മോദി വാചാലനായി. രാവിലെ രാജ്ഘട്ടിൽ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അർപിച്ചാണ് മോദി ചെങ്കോട്ടയിലെത്തിയത്. 21 ആചാരവെടിയോടുകൂടിയാണ് മോദി ദേശീയപതാക ഉയർത്തിയത്. 

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തി ഇന്ത്യയാണ്. ഇതിന് മുമ്പ് ലോകം ഇന്ത്യയെ പലതും പറഞ്ഞ് കളിയാക്കിയിരുന്നെന്നും എന്നാലിന്ന് ലോക ശക്തിയിൽ രാജ്യം നിർണായക സ്ഥാനത്തെത്തിയെന്നും മോദി വ്യക്തമാക്കി. ഇത് ലോകത്തിൻറെ വിവിധയിടങ്ങളിലുള്ള എല്ലാ ഇന്ത്യക്കാരും ആഘോഷിക്കുന്നു. ഇന്ന്, ഒരു ഇന്ത്യക്കാരൻ ലോകത്ത് എവിടെ ചെന്നാലും ആ രാജ്യങ്ങൾ അവനെ സ്വാഗതം ചെയ്യും. ഇന്ത്യൻ പാസ്പോർട്ടിൻറെ ശക്തി വർധിച്ചു.


വടക്കുകിഴക്കൻ ഇന്ത്യക്കാരുടെ ചിന്തകളിൽ ഡൽഹി വളരെ ദൂരെയായിരുന്നു. എന്നാലിന്ന് ഞങ്ങൾ ഡൽഹി അവരുടെ വീട്ടുപടിക്കെത്തിച്ചു. ഈയടുത്ത് സമാപിച്ച പാർലമെന്റ് സെഷൻ സാമൂഹ്യനീതിക്ക് സമർപ്പിതമായിരുന്നു. പിന്നോക്കവിഭാഗങ്ങളുടെ (ഒബിസി) കമ്മീഷൻ തയ്യാറാക്കാനായി ബിൽ പാസാക്കിയെടുക്കുന്നതിന് പാർലമെന്റ് സെഷൻ സാക്ഷ്യം വഹിച്ചു.

ഈ വർഷം സെപ്റ്റംബർ 25 ന് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായുടെ ജന്മദിനത്തിൽ പ്രധാൻമന്ത്രി ജാൻ ആരോഗ്യ അഭിയാൻ ആരംഭിക്കും. രാജ്യത്തെ പാവപ്പെട്ടവർക്ക് മികച്ച നിലവാരത്തിലുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട സമയമാണിത്- മോദി വ്യക്തമാക്കി.

മഴനനഞ്ഞ്​ കേരളത്തിലും സ്വാതന്ത്ര്യദിനാഘോഷം


മഴക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കെ കേരളവും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രളയബാധയിൽ നിറംമങ്ങിയ ആഘോഷത്തിന്​ തിരുവനന്തപുരം സെൻട്രൽ സ്​റ്റേഡിയത്തിൽ പതാക ഉയർത്തിക്കൊണ്ട്​ മുഖ്യമന്ത്രി തുടക്കം കുറിച്ചു. ​

പരേഡ്​ നിരീക്ഷിച്ച്​ സല്യൂട്ട്​ സ്വീകരിച്ച ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വിശിഷ്​ട സേവാമെഡലുകൾ വിതരണം ചെയ്​തു. 

കോഴിക്കോട്​ വിക്രം മൈതാനിയിൽ മന്ത്രി ടി.പി രാമകൃഷ്​ണൻ സല്യൂട്ട്​ സ്വീകരിക്കുന്നു
 

കോഴിക്കോട്​ വിക്രം മൈതാനിയിൽ എക്സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ സല്യൂട്ട്​ സ്വീകരിച്ചു. 

 

 

Tags:    
News Summary - 72th Indipendance Day - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.