മുസഫർനഗർ: ന്യായവില ഷോപ്പിൽ നിന്ന് റേഷൻവിഹിതം മുഴുവനായി നൽകാത്തത് ചോദ്യംചെയ്ത 75 കാരിയെ കടയുടമ അടിച്ചുകൊന്നു. മുസഫർനഗറിലെ ഫിറാസാബാദിലാണ് ക്രൂരസംഭവം. റേഷൻവിഹിതം മുഴുവനായി നൽകിയില്ലെങ്കിൽ സ്വീകരിക്കില്ലെന്ന് പറഞ്ഞതോടെയാണ് വൃദ്ധയെ കടയുടമയും രണ്ടു കൂട്ടാളികളും ചേർന്ന് മർദിച്ചുകൊന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ മണിക്കൂറുകളോളം മൃതദേഹം വിട്ടുനൽകാൻ തയാറായില്ല.
വൃദ്ധയുടെ മകൻ നൽകിയ പരാതിയിൽ കടയുടമ നസീം, കൂട്ടാളികളായ ഷമീം, ജാനു എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് സർക്കിൾ ഒാഫിസർ മുഹമ്മദ് റിസ്വാൻ പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.