പൊലീസും കൊള്ളക്കാരും തമ്മിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത്​ എട്ടു വയസുകാരൻ

മഥുര: പൊലീസും കൊള്ളക്കാരുമായി നടന്ന ഏറ്റു​മുട്ടലിനിടെ വെടിയേറ്റ്​ വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന എട്ടു വയസുകാരൻ കൊല്ലപ്പെട്ടു. ഉത്തർ പ്രദേശി​െല മഥുരയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ്​ സംഭവം. കൊള്ളക്കാരെന്ന്​ ആരോപിക്കപ്പെട്ട ഒരു സംഘത്തിനെതിരെ പൊലീസ്​ നടത്തിയ വെടിവെപ്പിനിടെ എട്ടു വയസുകാര​​​​​െൻറ തലയിൽ വെടിയേൽക്കുകയായിരുന്നു. 

മാധവ്​ ഭരദ്വാജ്​ എന്ന കുട്ടിയാണ്​ കൊല്ല​െപ്പട്ടത്​. എന്നാൽ മരണത്തിനിടയാക്കിയത്​ പൊലീസി​​​​​െൻറ ബുള്ളറ്റാണോ ക്രിമിനലുകളുടെ ബുള്ളറ്റാണോ എന്ന്​​ വ്യക്​തമല്ല. മോഹൻപുര ഗ്രാമത്തിൽ കൊള്ളനടത്തിയ ശേഷം മഥുരയി​ൽഒളിച്ചിരുന്ന സംഘത്തെ പിടികൂടാനായാണ്​ എത്തിയതെന്നാണ്​ പൊലീസി​​​​​െൻറ വാദം. അതിനിടെ ​െപാലീസിനു  നേരെ കുറ്റവാളികൾ വെടിയുതിർക്കുകയായിരുന്നു. ഏറുമുട്ടലിനു ശേഷം കൊള്ളക്കാർ രക്ഷപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കളു​െട പരാതിയിൽ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്ന്​ മുതിർന്ന ​െപാലീസ്​ ഉദ്യോഗസ്​ഥർ അറിയിച്ചു. 

കുട്ടിയുടെ കുടുംബത്തിന്​ സർക്കാർ അഞ്ചുലക്ഷം രൂപ നഷ്​പരിഹാരം പ്രഖ്യാപിച്ചു. 

Tags:    
News Summary - 8-Year-Old Dies In Crossfire During Encounter In Mathura - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.