ഫീഡ് ബാക്ക് യൂണിറ്റ് രൂപീകരിച്ചത് രാഷ്ട്രീയ ചാരപ്പണിക്ക്; സിസോദിയക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി

ന്യൂഡൽഹി: 2015ൽ ഡൽഹിയിൽ അധികാരത്തിലെത്തിയ ശേഷം എ.എ.പി രൂപീകരിച്ച ഫീഡ്‌ബാക്ക് യൂണിറ്റ് രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും രാഷ്ട്രീയ എതിരാളികളെ നിരീക്ഷിക്കാൻ വേണ്ടി രൂപീകരിച്ചതാണെന്നുമുള്ള സി.ബി.ഐ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഫീഡ് ബാക്ക് യൂണിറ്റിന്റെ നിർമാതാക്കളിൽ മുഖ്യപങ്ക് വഹിച്ച ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ബി.ജെ.പി.

സിസോദിയ രാഷ്ട്രീയ ചാരപ്പണി നടത്തിയെന്ന ബി.ജെ.പിയുടെ ആരോപണം പൂർണമായും തെറ്റാണെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു.

കേസുകൾ രാഷ്ട്രീയ പ്രേരിതമാണ്. അഴിമതിക്കാരായ മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് യഥാർഥത്തിൽ സി.ബി.ഐയും ഇഡിയും അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എ.എ.പി അതിന്റെ ആരംഭ കാലം മുതൽ തന്നെ എരിതാളികളെ ശത്രുക്കളാണ് കാണുന്നതെന്ന് ഡൽഹി ബി.ജെ.പി പ്രസിഡന്റ് വീരേന്ദ്ര സച്ദേവ പറഞ്ഞു. കെജ്രിവാൾ സർക്കാർ എഫ്.ബി.യു രൂപീകരിച്ചത് രാഷ്ട്രീയ ശത്രുക്കളെ മാത്രം നിരീക്ഷിക്കാനല്ല, മറിച്ച്, ബിസിനസുകാർ, കേന്ദ്രമന്ത്രിമാർ, ജഡ്ജിമാർ, എം.പിമാർ, ലെഫ്റ്റനന്റ് ഗവർണർ ഓഫീസ്, മാധ്യമങ്ങൾ എന്നിവയെയെല്ലാം നിരീക്ഷിക്കാനാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

സ.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ ഉപ മുഖ്യമന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഓഫീസ് എൽ.ജി ഓഫീസിൽ നിന്ന് അനുമതി തേടിയിട്ടുണ്ട്. റിപ്പോർട്ട് എൽ.ജി രാഷ്ട്രപതിയുടെ ശിപാർശക്ക് വിട്ടതാണെന്നും വിവരമുണ്ട്.

ഉപമുഖ്യമന്ത്രിക്കെതിരെ മാത്രമല്ല, എഫ്.ബി.യു ജോയിന്റ് ഡയറക്ടർ ആർ.കെ സിൻഹ, ഓഫീസർമാരായ പ്രദീപ് കുമാർ പഞ്ച്, സതീഷ് ഖേത്രപ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനാണ് എൽ.ജിയുടെ ശിപാർശ.

എന്നാൽ രാഷ്ട്രീയ ചാരപ്പണി നടത്തുന്നത് മോദിയാണെന്നും സിസോദിയയല്ലെന്നും എല്ലാവർക്കും അറിയാവുന്നതാണെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് മോദിക്കെതിരെയാണ് സിസോദിയക്കെതിരെയല്ലെന്നും ആം ആദ്മി പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. 

Tags:    
News Summary - AAP Denies "Snooping" Allegations Against Manish Sisodia, BJP Seeks Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.