ന്യൂഡൽഹി: ഡൽഹി നഗരസഭ തോൽവിക്ക് പിന്നാലെ ആം ആദ്മി പാർട്ടിയിൽ മുതിർന്ന നേതാക്കൾ തമ്മിലുണ്ടായ തർക്കം ഒത്തുതീർപ്പിലേക്ക്. ബുധനാഴ്ച ചേർന്ന ആപ് നേതൃയോഗം കുമാർ വിശ്വാസിന് പാർട്ടിയുടെ കൂടുതൽ ചുമതല നൽകാനും അദ്ദേഹത്തിനെതിരെ അട്ടിമറിയടക്കമുള്ള ഗുരുതര ആരോപണം ഉന്നയിച്ച എം.എൽ.എ അമാനത്തുല്ല ഖാനെ പുറത്താക്കാനും തീരുമാനിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാെൻറ ചുമതലയാണ് കുമാർ വിശ്വാസിനെ ഏൽപിച്ചത്. അമാനത്തുല്ലയെ പുറത്താക്കണമെന്ന ആവശ്യം നേതൃത്വം അംഗീകരിച്ചതിനെത്തുടർന്ന് പാർട്ടിയിൽനിന്ന് പുറത്തു പോവാനുള്ള നീക്കം കുമാർ വിശ്വാസ് ഉപേക്ഷിച്ചു.
കുമാർ വിശ്വാസ് പാർട്ടിയിൽ അട്ടിമറിക്ക് ശ്രമിക്കുകയാണ്, സാധിച്ചില്ലെങ്കിൽ വലിയൊരു വിഭാഗം എം.എൽ.എമാരുമായി ബി.ജെ.പിയിേലക്ക് ചേക്കേറും, ബി.ജെ.പി ഏജൻറായ വിശ്വാസ് ബി.ജെ.പിയിൽ ചേക്കേറുന്നതിന് എം.എൽ.എമാർക്ക് 30 കോടി വരെ വാഗ്ദാനം നൽകിയുണ്ട് തുടങ്ങി ഗുരുതര ആരോപണങ്ങളാണ് അമാനത്തുല്ല ഉന്നയിച്ചത്. അട്ടിമറിയടക്കമുള്ള ആരോപണം ഉണ്ടായ പശ്ചാത്തലത്തിൽ പാർട്ടി വിടാനുള്ള ഒരുക്കത്തിലായിരുന്നു വിശ്വാസ്.
നേതാക്കൾക്കിടയിലെ തർക്കം രൂക്ഷമായേതാടെ മാധ്യമങ്ങൾക്ക് മുന്നിലെത്തരുതെന്നും പാർട്ടിയുടെ കൂടുതൽ ഉത്തരവാദിത്തം നൽകാമെന്നും മനീഷ് സിസോദിയ കുമാർ വിശ്വാസിെന അറിയിച്ചിരുന്നു. എന്നാൽ, സിസോദിയയുടെ നിർദേശം തള്ളിയ വിശ്വാസ് അമാനത്തുല്ലക്കെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും രൂക്ഷമായി വിമർശിച്ചു.
കെജ്രിവാളിനെതിരെയോ മനീഷ് സിസോദിയക്കെതിരെയോ ആണ് ആരോപണം ഉന്നയിച്ചതെങ്കിൽ 10 മിനിറ്റിലധികം അമാനത്തുല്ല പാർട്ടിയിലുണ്ടാകിെല്ലന്നും പാർട്ടിയുടെ ഉയർന്ന ചുമതല ഏറ്റെടുക്കാൻ ആഗ്രഹമില്ലെന്നും അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ തുറന്നടിച്ചു. ഇതോടെ ബുധനാഴ്ച കെജ്രിവാൾ നേതൃയോഗം വിളിച്ചുചേർക്കുകയും അമാനത്തുല്ലയെ പുറത്താക്കണമെന്ന വിശ്വാസിെൻറ ആവശ്യം അംഗീകരിക്കുകയും ചെയ്തു.
അമാനത്തുല്ലയെ രാഷ്ട്രീയ കാര്യ സമിതിയിൽനിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. എന്നാൽ, പുറത്താക്കിയതിനു ശേഷവും ആരോപണത്തിൽ അദ്ദേഹം ഉറച്ചുനിന്നു. തങ്ങളുടെ പോരാട്ടത്തിൽ ഒഴിച്ചുകൂടാനാവാത്ത വ്യക്തിയാണ് കുമാർ വിശ്വാസെന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.