ന്യൂഡൽഹി: സ്വകാര്യ മേഖല-പൊതുമേഖല ജീവനക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. ജീവനക്കാരെല്ലാം ആപ് ഉപയോഗിക്കുെന്നന്ന് വകുപ്പ് മേധാവി ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. കോവിഡ് ബാധിതർ സമീപത്തുണ്ടോ എന്നതിൽ ജാഗ്രത നൽകുന്നതിനുള്ള മികച്ച ശാസ്ത്രീയ മാർഗമാണ് ഇൗ ആപ് എന്ന് മന്ത്രി പ്രകാശ് ജാവ്ദേക്കർ വിശദീകരിച്ചു.
സ്വകാര്യത ഉത്കണ്ഠകൾ വേണ്ട. ആപ് വഴി സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ സാധ്യതയുണ്ടെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എം.പി ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം. കിണ്ണം കൊട്ടിയും ടോർച്ച് തെളിച്ചും സംശയാസ്പദമായ ആപ് കൊണ്ടുമാണ് കേന്ദ്രസർക്കാർ കോവിഡ് നേരിടുന്നതെന്ന് ഉവൈസി കുറ്റപ്പെടുത്തി. ആപിെൻറ കാര്യത്തിൽ ജനങ്ങൾക്ക് തെരഞ്ഞെടുക്കാൻ അവകാശമില്ലാത്ത ഉത്തരവാണിറക്കിയത്. സർക്കാർ ചോദിക്കുന്ന സ്വകാര്യ വിവരങ്ങൾ നൽകണം.
മഹാമാരിയെ പിന്തുടരുന്നതിന് ലോകമെങ്ങും മറ്റു രൂപത്തിൽ ഈ ആപ് ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. അതിലേക്ക് സ്വകാര്യ വിവരങ്ങൾ ഒന്നും നൽകേണ്ട. ചുമയോ പനിയോ ഉണ്ടെങ്കിൽ, പരിശോധനയിൽ പോസിറ്റിവായിട്ടുണ്ടെങ്കിൽ, അതു മാത്രമാണ് നൽകുന്നത്. അടുത്ത ഒന്നു രണ്ടു വർഷത്തേക്ക് ഈ ആപ് പ്രയോഗത്തിലുണ്ടാവും. ലോക്ഡൗൺ വൈകാതെ അവസാനിക്കും.
എന്നാൽ, മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കുന്നതുവരെ ഉപയോഗപ്പെടുത്തേണ്ട സംവിധാനമാണ് ആപ് -മന്ത്രി വിശദീകരിച്ചു. മറ്റുള്ളവരുമായുള്ള സമ്പർക്കം അടിസ്ഥാനപ്പെടുത്തി കോവിഡ് സാധ്യത കണക്കാക്കുകയാണ് ആപ് ചെയ്യുന്നത്. ബ്ലൂടൂത്ത് സാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നിവ ഇതിന് ഉപയോഗപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.