ബ്രസൽസ്: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്ൾ 370 റദ്ദാക്കിയത് വഴി തീവ്രവാദ സംഘടനകളുടെ വേരറുക്കാൻ സാധിക്കുമെന്ന് യൂറോപ്യൻ പാർലമെന്‍റ് അംഗം (എം.ഇ.പി). യൂറോപ്യൻ പാർലമെന്‍റ് എല്ലാ മാസത്തിലും പ്രസിദ്ധീകരിക്കുന്ന പത്രത്തിൽ അംഗമായ തോമസ് ഡെക്കോവസ്തി എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കശ്മീർ താഴ്വരയിലും പാക് അധീന കശ്മീരിലും ചില തീവ്രവാദ സംഘടനകളാണ് അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കശ്മീരിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പെട്ടവരെ ആക്രമിച്ചതിന്‍റെ ഉത്തരവാദിത്തം സായുധ തീവ്രവാദ സംഘങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം സംഘങ്ങൾ കൊലപ്പെടുത്തിയതിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും വിഘടനവാദി നേതാക്കളും ഉൾപ്പെടും. 2018 ഒക്ടോബറിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പങ്കാളിയാകുന്നവരെ തീവ്രവാദ സംഘടനകൾ ഭീഷണിപ്പെടുത്തിയിരുന്നു.
തീവ്രവാദ സംഘടനകൾക്ക് പാകിസ്താൻ സഹായം ലഭിക്കുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടിട്ടുണ്ട്. ജെയ്ശെ മുഹമ്മദ് മസൂദ് അസ്ഹർ പാകിസ്താനിലുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാച മെഹ്മൂദ് ഖുറേഷി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡെക്കോവസ്തി ലേഖനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.