കൊൽക്കത്ത: ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തി ബി.ജെ.പിയിൽ. പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ മഹാറാലിയിൽ പങ്കെടുത്ത് ബി.ജെ.പി അംഗത്വം സ്വീകരിക്കുകയായിരുന്നു.
മാർച്ച് -ഏപ്രിൽ മാസങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് മിഥുൻ ചക്രവർത്തിയുടെ ബി.െജ.പി പ്രവേശനം.
കഴിഞ്ഞദിവസം ബി.ജെ.പിയുടെ ബംഗാൾ തെരഞ്ഞെടുപ്പ് ചുമതലയുള്ള കൈലാശ് വിജയവാർഗിയ മിഥുൻ ചക്രവർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ താരം ബി.െജ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.
തൃണമൂൽ കോൺഗ്രസ് എം.പിയായിരുന്നു മിഥുൻ ചക്രവർത്തി. ശാരദ ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് നാലുവർഷമായി രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു അദ്ദേഹം. കടുത്ത ഇടത് അനുഭാവിയായിരുന്ന മിഥുൻ ചക്രവർത്തി പിന്നീട് തൃണമൂൽ ടിക്കറ്റിൽ രാജ്യസഭയിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.