മുംബൈ: അശ്ലീല വിഡിയോ നിർമിച്ച് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തതിന് ബോളിവുഡ് നടി അറസ്റ്റിൽ. ഹിന്ദി, തെലുഗു സിനിമകളിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ച ഗെഹാന വസിഷ്ഠിനെയാണ് ശനിയാഴ്ച മുംബൈ ൈക്രം ബ്രാഞ്ച് അറസ്റ്റ് െചയ്തത്. അശ്ലീല വിഡിയോയിൽ അഭിനയിക്കാൻ നിർബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി മൂന്നുപേർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
വ്യാഴാഴ്ച വസിഷ്ഠിന്റെ മലാദ് മദ് ദ്വീപിലെ ബംഗ്ലാവ് പൊലീസ് റെയ്ഡ് ചെയ്തിരുന്നു. അവിടെനിന്ന് വിഡിയോ ചിത്രീകരിച്ചിരുന്ന റാക്കറ്റിനെ പിടികൂടുകയും ഒരു സ്ത്രീയെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച വസിഷ്ഠിനെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത 87ഓളം അശ്ലീല വിഡിയോകൾ പൊലീസ് തെളിവായി പിടിച്ചെടുത്തു. ഞായറാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കും. റാക്കറ്റിൽ കൂടുതൽ നടിമാരും മോഡലുകളും ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.
വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ നിർമാതാവും സംവിധായകനുമായ യാസ്മിൻ ബെഗ് ഖാൻ, ഗ്രാഫിക് ഡിസൈനർ പ്രതിഭ നലവാഡെ, നടൻ മോനു ഗോപാൽദാസ് ജോഷി, അസിസ്റ്റന്റ് ഭാനുസൂര്യം താക്കുർ, കാമറാമാൻ മുഹമ്മദ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റാക്കറ്റിൽനിന്ന് രക്ഷപ്പെടുത്തിയ സ്ത്രീയെ അഭയേകന്ദ്രത്തിലാക്കി. എച്ച്.ഡി വിഡിയോ കാമറ, ആറു മൊബൈൽ ഫോണുകൾ, ലാപ്ടോപ്, മറ്റു ഉപകരണങ്ങൾ തുടങ്ങിയവ പൊലീസ് കണ്ടുകെട്ടി. മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യം നൽകിയാണ് പുതുമുഖങ്ങളെ ഇവർ കെണിയിൽ വീഴ്ത്തിയിരുന്നത്. ചതി മനസിലാക്കിയതോടെ ഇവർക്കെതിരെ പെൺകുട്ടികൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.