അഹ്മദാബാദ്: രാജ്യത്തെ വൻകിട സ്വകാര്യ മരുന്ന് കമ്പനികളിലൊന്നായ കാഡില ഫാർമസ്യൂട്ടിക്കൽസിെൻറ നിർമാണ പ്ലാൻറ് പൂട്ടി. മരുന്ന് നിർമാണ കമ്പനിയിലെ രണ്ടു ഡസനിലധികം ജീവനക്കാർക്ക് കോവിഡ് റിപ്പോർട്ട് െചയ്തതിനെ തുടർന്നാണ് പ്ലാൻറ് അടച്ചുപൂട്ടിയത്.
വ്യാഴാഴ്ച ഇവിടത്തെ അഞ്ചു ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26ഓളം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ താൽകാലികമായി നിർമാണ പ്ലാൻറ് അടച്ചിടുന്നതായി കാഡില ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.
ഇവിടത്തെ 30 ഓളം ജീവനക്കാരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരുന്നതെന്നും ഇതിൽ 21 ഓളം പേർക്ക് നേരേത്ത കോവിഡ് സ്ഥിരീകരിച്ചതായും അഹ്മദാബാദ് ജില്ല വികസന ഓഫിസർ അരുൺ മഹേഷ് ബാബു പറഞ്ഞു. വ്യാഴാഴ്ച പ്ലാൻറ് അടച്ചിടാൻ നിർദേശം നൽകുകയായിരുന്നു. 95ഓളം ജീവനക്കാരെ ക്വാറൻറീനിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.