അലിഗഡ്: സംഘർഷങ്ങളും കല്ലേറും വർധിക്കുന്ന സാഹചര്യത്തിൽ അക്രമികളെയും സംഘർഷ മേഖലകളെയും നിരീക്ഷിക്കുന്നതിന് അലിഗഡ് പൊലീസ് ഡ്രോൺ കാമറകൾ ഉപയോഗിക്കുന്നു. ആകാശ നിരീക്ഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രമസമാധാനപാലനം ശക്തിപ്പെടുത്താനാണ് യു.പി പൊലീസിന്‍റെ നീക്കം.
അതേസമയം, സംഘം ചേർന്ന് ആക്രമണം നടത്തുന്നവരെ നിയന്ത്രിക്കുന്നതിന് ഈ സംവിധാനം ഗുണകരമല്ലെന്ന വിലയിരുത്തലും ഉണ്ട്. എന്നാൽ, വീടുകളുടെയും വലിയ കെട്ടിടങ്ങളുടെയും മേൽകൂരകളിൽ നിന്ന് കല്ലും ഇഷ്ടികകളും വലിച്ചെറിയുന്നവരുടെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിന് ആകാശ കാമറ സഹായകരമാണ്.
അലിഗഡിൽ ഇരു സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കഴിഞ്ഞ ദിവസവും കല്ലേറിലാണ് കലാശിച്ചത്. ലാഡിയ പ്രദേശത്തും ഇരുവിഭാഗങ്ങൾ കല്ലേറ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.