ആരോഗ്യ മേഖലയിൽ അഖിലേന്ത്യ സർവിസ്​ ​േകഡർ രൂപവത്​കരിക്കാൻ കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ​െഎ.​എ.​എ​സ്, ​െഎ.​പി.​എ​സ്​ മാ​തൃ​ക​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ സ​ർ​വി​സ്​ കേ​ഡ​ർ  രൂ​പ​വ​ത്​​ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ.  56 വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ഒ​രു ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ്​ കേ​ഡ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ നീ​ക്കം. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ അ​ഭി​പ്രാ​യം അ​റി​യാ​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ക​ത്ത​യ​ച്ചു. ഭ​ര​ണ​ഘ​ട​ന​യി​ൽ ആ​രോ​ഗ്യ​ത്തെ സം​സ്ഥാ​ന വി​ഷ​യ​ത്തി​ലാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒാ​ൾ ഇ​ന്ത്യ സ​ർ​വി​സ്​ ആ​ക്​​ട്​ 1951 ന്​ ​കീ​ഴി​ലെ ​െഎ.​എ.​എ​സ്, ​െഎ.​പി.​എ​സ്​ പോ​ലെ രാ​ജ്യ​ത്തൊ​ട്ടാ​കെ പ്ര​ഫ​ഷ​ന​ൽ ഡോ​ക്​​ട​ർ​മാ​രു​ടെ ഒ​രു ച​ട്ട​ക്കൂ​ട്​ ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി  ഒാ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ സ​ർ​വി​സ്​ ​രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്​ കു​റ​ച്ച്​ നാ​ളു​ക​ളാ​യി സ​ർ​ക്കാ​റി​​​െൻറ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​യി​രു​ന്നു​വെ​ന്ന്​ ജൂ​ൺ ഒ​മ്പ​തി​ന്​ അ​യ​ച്ച ക​ത്തി​ൽ കേ​ന്ദ്ര സെ​ക്ര​ട്ട​റി പ​റ​യു​ന്നു. ആ​രോ​ഗ്യം എ​ന്ന​ത്​ ഒ​രു സം​സ്ഥാ​ന വി​ഷ​യ​മാ​ണെ​ന്ന​തും ആ​രോ​ഗ്യ വി​ദ​ഗ്​​ധ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം സം​സ്ഥാ​ന​ത​ല​ത്തി​ലാ​ണ്​ വേ​ണ്ട​തെ​ന്നും ക​ണ​ക്കി​ലെ​ടു​ത്ത്​ ഇൗ ​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ വീ​ക്ഷ​ണം അ​റി​യ​ണ​മെ​ന്ന്​ തീ​രു​മാ​നി​ച്ചു. പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ​ർ​വി​സ്​ കേ​ഡ​ർ സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര ആ​രോ​ഗ്യ സ​ർ​വി​സും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും ക​ത്ത്​ പ​റ​യു​ന്നു.  കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ എ ​ഗ്രൂ​പ്​​ സ​ർ​വി​സി​ൽ പെ​ടു​ന്ന​താ​ണ്​ കേ​ന്ദ്ര ആ​രോ​ഗ്യ വി​ഭാ​ഗം. കേ​ന്ദ്ര​ത്തി​ലെ​യും സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഭ​ര​ണ​പ​ര​വും സാ​േ​ങ്ക​തി​ക​പ​ര​വു​മാ​യ നേ​തൃ​ഗു​ണ​ങ്ങ​ളെ മെ​ച്ച​പ്പെ​ടു​ത്താ​ൻ പു​തി​യ കേ​ഡ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്​ സ​ഹാ​യ​ക​മാ​വു​മെ​ന്നാ​ണ്​ കേ​ന്ദ്രം വി​ല​യി​രു​ത്തു​ന്ന​ത്. 

നി​ല​വി​ൽ െഎ.​എ.​എ​സ്​ കേ​ഡ​റി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​മാ​രാ​യി സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മി​ത​രാ​വു​ന്ന​ത്. എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ സ​ർ​വി​സ്​ കേ​ഡ​റി​ന്​ കീ​ഴി​ൽ കേ​​ന്ദ്ര സ​ർ​വി​സി​ലു​ള്ള​വ​ർ സം​സ്ഥാ​ന ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ക​ട​ന്നു​വ​രു​ന്ന​തി​നോ​ട്​ ഇൗ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ അ​ട​ക്ക​മു​ള്ള​വ​യു​ടെ പ്ര​തി​ക​ര​ണം ​നി​ർ​ണാ​യ​ക​മാ​വും. ഇ​പ്പോ​ൾ​ത​ന്നെ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ മി​ഷ​ൻ, രാ​ഷ്​​ട്രീ​യ സ്വാ​സ്ഥ്യ ഭീ​മ യോ​ജ​ന, നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ ഇ​ൻ​ഷു​റ​ൻ​സ്​ സ്​​കീം എ​ന്നീ കേ​ന്ദ്രാ​വി​ഷ്​​കൃ​ത പ​ദ്ധ​തി​ക​ളി​ലൂ​ടെ സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കേ​​ന്ദ്രം ഇ​ട​പെ​ടു​ന്നു​ണ്ട്. എ​ൻ.​ആ​ർ.​എ​ച്ച്.​എം ന​ട​പ്പാ​ക്കി​യ​പ്പോ​ൾ തു​ട​ക്ക​ത്തി​ൽ കേ​ര​ള​ത്തി​ലെ ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘ​ട​ന എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. 

ഹെ​ൽ​ത്ത്​ സ​ർ​വേ ആ​ൻ​ഡ്​ പ്ലാ​നി​ങ്​ ക​മ്മി​റ്റി അ​ഥ​വാ മു​ദ​ലി​യാ​ർ ക​മ്മി​റ്റി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ട സ​മി​തി​യാ​ണ്​ 1961ൽ  ​കേ​ന്ദ്ര ആ​രോ​ഗ്യ കേ​ഡ​ർ സ​ർ​വി​സ്​ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്​​ത​ത്. ഇ​തു പ്ര​കാ​രം കേ​ന്ദ്ര, സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ വ​കു​പ്പി​െ​ല​യും മ​ന്ത്രാ​ല​യ​ത്തി​ലെ​യും ഉ​യ​ർ​ന്ന പ​ദ​വി​ക​ൾ ഇൗ ​കേ​ഡ​റി​നാ​യി നീ​ക്കി​വെ​ക്കും. സ്വാ​ത​ന്ത്ര്യ​ത്തി​ന്​ മു​മ്പ്​ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ സ​ർ​വി​സ്​ എ​ന്ന പേ​രി​ൽ ഒ​രു കേ​ഡ​ർ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും 1947 ആ​ഗ​സ്​​റ്റി​ൽ അ​ത്​ നി​ർ​ത്ത​ലാ​ക്കി. 2005 ൽ ​നാ​ഷ​ന​ൽ ക​മീ​ഷ​ൻ ഒാ​ൺ മാ​േ​​ക്രാ ഇ​ക്ക​േ​ണാ​മി​ക്​​സ് ആ​ൻ​ഡ്​ ഹെ​ൽ​ത്തും പൊ​തു ആ​രോ​ഗ്യ സ​ർ​വി​സ്​ രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന്​ ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - all india service cadre in health department -india news | madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.