'എനിക്ക് യോഗ്യത ഇല്ലേ?'; കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെ നഗ്മ

മുംബൈ: രാജ്യസഭയിലേക്കുള്ള സ്ഥാനർഥികളെ പ്രഖ്യാപിച്ചതിനുപിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് നടി നഗ്മയുടെ പ്രതികരണം. 18 വർഷമായിട്ടും ഇതുവരെ അവസരം ലഭിച്ചില്ലെന്നും സ്ഥാനാർഥിയാവാൻ തനിക്ക് യോഗ്യത ഇല്ലേ എന്നും നഗ്മ ട്വിറ്ററിലൂടെ ചോദിച്ചു.

കോൺഗ്രസിൽ ചേർന്ന 2003-04 കാലയളവിൽ സോണിയ ഗാന്ധി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അന്ന് കോൺഗ്രസിന് അധികാരം ഇല്ലായിരുന്നു. അതുകഴിഞ്ഞ് 18 വർഷമായിട്ടും ഇതുവരെ അവസരം ലഭിച്ചില്ല. സ്ഥാനാർഥിയാവാൻ തനിക്ക് യോഗ്യത ഇല്ലേ എന്നും നഗ്മ ട്വിറ്ററിൽ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ഏഴു സംസ്ഥാനങ്ങളിൽ നിന്നുള്ള 10 സ്ഥാനാർഥികളുടെ പേരുകൾ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇമ്രാൻ പ്രഥാപ്ഗാർഹിയാണ് മഹാരാഷ്ട്രയിൽ നിന്നുമുള്ള കോൺഗ്രസ് സ്ഥാനാർഥി.

പ്രധാന നേതാക്കളെല്ലാം സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവായത് പാർട്ടിക്കുള്ളിൽ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും സംസ്ഥാനങ്ങൾക്കു പുറത്തുള്ള ആളുകളെയാണ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. ജൂൺ 10 നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

Tags:    
News Summary - "Am I Less Deserving?": Congress's Nagma On Being Denied Rajya Sabha Seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.