കൊമോഡോ ഡ്രാഗണുകൾ, ചീറ്റപ്പുലികൾ തുടങ്ങി നൂറുകണക്കിന് മൃഗങ്ങൾ, വിവിധതരം പക്ഷികൾ... ഗുജറാത്തിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല ഒരുങ്ങുകയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കീഴിൽ. ഗുജറാത്തിലെ ജാംനഗർ ജില്ലയിൽ 2023ൽ മൃഗശാല പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
തദ്ദേശ ഭരണകൂടത്തിന് സഹായകരമാകും വിധം മൃഗങ്ങൾക്കായുള്ള റെസ്ക്യൂ കേന്ദ്രവും പദ്ധതിയിലുണ്ടെന്ന് റിലയൻസ് കോർപറേറ്റ് അഫയേഴ്സ് ഡയറക്ടർ പരിമൾ നത്വാനി പറഞ്ഞു. ജാംനഗറിലെ റിലയൻസിന്‍റെ ഓയിൽ റിഫൈനറിക്ക് സമീപത്തായി 280 ഏക്കറിലാണ് പദ്ധതി. എന്നാൽ, പദ്ധതിയുടെ ആകെ ചെലവ് എത്രയാണെന്ന് റിലയൻസ് വെളിപ്പെടുത്തിയിട്ടില്ല.
റിലയൻസിന്‍റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് മൃഗശാലക്കായി ചെലവഴിക്കുന്നുവെന്നാണ് വിവരം. മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ പ്രത്യേക താൽപര്യം മൃഗശാല പദ്ധതിക്കുണ്ട്.
ലോക കോടീശ്വരന്മാരുടെ പട്ടികയിൽ 11ാമനാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ അംബാനി. 76.5 ബില്യണ്‍ ഡോളറാണ് (5.63 ലക്ഷം കോടി രൂപ) അംബാനിയുടെ നിലവിലെ ആസ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.