അമരാവതി: അവഗണനക്കെതിരെ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ ആന്ധപ്രദേശിന് 1269 കോടി രൂപ കേന്ദ്ര സഹായം അനുവദിച്ചു. കേന്ദ്ര ബജറ്റിൽ നേരിട്ട അവഗണനക്കെതിരെ എൻ.ഡി.എ ഘടകകക്ഷിയും ആന്ധ്രപ്രദേശിലെ ഭരണകക്ഷിയുമായ ടി.ഡി.പി പാർലമെൻറിലും പുറത്തും തുറന്ന പോര് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രം അയഞ്ഞത്. പോളവാരം വിവിധോദ്ദേശ്യ പദ്ധതിക്ക് 417.44 കോടി ഉൾെപ്പടെയാണ് കേന്ദ്രം ഫണ്ട് നൽകിയത്. ബി.ജെ.പിയുമായി ടി.ഡി.പി ഇടയാനുള്ള ഒരു കാരണം ഇൗ പദ്ധതിക്കുള്ള തുടർ സഹായം തടഞ്ഞതായിരുന്നു.
പോളവാരം ജലസേചന പദ്ധതിക്ക് സംസ്ഥാന സർക്കാർ 2014 മുതൽ തുക ചെലവഴിച്ചിരുന്നു. പദ്ധതി അതോറിറ്റി മുഖേന ഇതിനകം 4239 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ട്. എന്നാൽ, ഇത് ദേശീയ പദ്ധതിയായി പ്രഖ്യാപിച്ച ശേഷം 7200 കോടിയിലേറെ ചെലവഴിച്ചിട്ടുെണ്ടന്നാണ് ആന്ധ്രപ്രദേശിെൻറ വാദം. സംസ്ഥാന ധനമന്ത്രി യനമാല രാമകൃഷ്ണഡു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് നൽകിയ നിവേദനത്തിൽ പദ്ധതിക്ക് ചെലവഴിച്ച 3217.63 കോടി രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്രം ഇതിലേക്ക് 417.44 കോടിയാണ് നൽകിയതെന്ന് ജലവിഭവവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
14ാം ധനകാര്യ കമീഷെൻറ ശിപാർശ പരിഗണിച്ച് ആന്ധ്രക്ക് 369.16 കോടി ഇതോടൊപ്പം നൽകിയിട്ടുണ്ട്. നഗരസഭകൾക്ക് അടിസ്ഥാന ഗ്രാൻറ് എന്ന നിലയിൽ 253.74 കോടി, അംഗൻവാടി സേവന പദ്ധതികൾക്ക് 196.92 കോടി, ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 31.76 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.