ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റിക്കു കീഴിലെ ഗാർഗി കോളജ് ഫെസ്റ്റിനിടെ വിദ്യാർഥി നികൾക്കു േനരെ കൂട്ട ലൈംഗികാതിക്രമമെന്ന് പരാതി. കഴിഞ്ഞ ദിവസം വനിത കോളജിൽ നടന്ന മൂന്നു ദിവസത്തെ ഫെസ്റ്റിനിടെയാണ് പുറത്തുനിന്നെത്തിയ സംഘം വിദ്യാർഥിനികളെ തിരഞ ്ഞുപിടിച്ച് ആക്രമിച്ചത്. ദുരനുഭവം പങ്കുവെച്ച് നിരവധി പേർ സമൂഹ മാധ്യമങ്ങളിലെത് തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. കാവിക്കൊടി പിടിച്ച് ജയ് ശ്രീരാം വിളിച്ചാണ് ഇവർ അകത്ത് വിളയാട്ടം നടത്തിയതെന്നും പെൺകുട്ടികൾക്ക് മുന്നിൽ നീചമായ ലൈംഗിക ആഭാസങ്ങൾ നടത്തിയതായും പരാതിയുണ്ട്. ശുചിമുറിയിൽ തടഞ്ഞുവെച്ച് അപമാനിച്ചതായും ചില വിദ്യാർഥിനികൾ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കോളജിന് പുറത്ത് പ്രകടനം നടത്തിയവരാണ് കാമ്പസിനകത്ത് കടന്നതെന്ന് ആരോപണമുണ്ട്. വൈകുന്നേരം 4.30ഓടെ അകത്തുകയറിയ ഇവർ രാത്രി ഒമ്പതുവരെ പെൺകുട്ടികൾക്കുനേരെ അതിക്രമം തുടർന്നു. മധ്യവയസ്കരായ സംഘമാണ് പിന്നിലെന്ന് ഒരു വിദ്യാർഥി സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. മൂന്നു തവണ താൻ ലൈംഗിക അതിക്രമത്തിനിരയായതായി മറ്റൊരു വിദ്യാർഥി പറഞ്ഞു.
പീഡനമേറ്റവർ ഓടി രക്ഷപ്പെട്ടപ്പോൾ തൊട്ടടുത്ത ഗ്രീൻ പാർക് മെട്രോ വരെ അക്രമികൾ പിന്തുടർന്നു. അക്രമികളെ തടയാൻ കോളജ് അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും ഇതുവരെ പൊലീസിൽ പരാതി നൽകിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
സംഭവത്തിൽ തിങ്കളാഴ്ച കോളജിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ. ഡൽഹി യൂനിവേഴ്സിറ്റിക്കു കീഴിലെ മറ്റു കോളജുകളിൽനിന്ന് ആൺകുട്ടികൾക്ക് പരിപാടികളിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. ഇതിെൻറ മറവിലാണ് വ്യാപക ലൈംഗിക അതിക്രമം അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.