ന്യൂഡൽഹി: കോവിഡ് മുക്തിക്കു ശേഷം സമ്പൂർണ മെഡിക്കൽ പരിശോധനക്ക് 'എയിംസി'ൽ പ്രവേശിപ്പിച്ചിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. നാലു ദിവസത്തെ ചികിത്സക്കു ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ആശുപത്രിയിൽനിന്ന് മടങ്ങിയത്.
വ്യാഴാഴ്ച രാവിലെ തെൻറ മണ്ഡലമായ ഗാന്ധിനഗറിലെ പരിപാടിയിൽ വിഡിയോ കോൺഫറൻസിങ് വഴി സംസാരിച്ചിരുന്നു. പാർലമെൻറ് വർഷകാല സമ്മേളനത്തിൽ അടുത്ത തിങ്കളാഴ്ച മുതൽ അമിത് ഷാ പങ്കെടുക്കാൻ സാധ്യതയുണ്ട്.
നേരത്തെ ആഗസ്റ്റ് രണ്ടിന് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയിൽ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 14ന് ഡോക്ടർമാരുടെ നിർദേശപ്രകാരം താൻ വീട്ടുനിരീക്ഷണത്തിൽ തുടരുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.
ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് 18ന് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 30 വരെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ 31നാണ് ഡിസ്ചാർജ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.