ലഖിംപുർ ഖേരി (യു.പി): ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ അയോധ്യ രാമക്ഷേത്രത്തിന് ‘ബാബരി’ താഴിടുമെന്ന് മോദിക്കുപിന്നാെല ആഭ്യന്തരമന്ത്രി അമിത് ഷായും ആരോപിച്ചു. ലഖിംപുർ ഖേരിയിൽ ബി.ജെ.പി സ്ഥാനാർഥി കേന്ദ്ര സഹമന്ത്രി അജയ് മിശ്രക്കുവേണ്ടി നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.ഡി.എ 400 സീറ്റുമായി അധികാരത്തിൽ വന്നാൽ സംവരണം എടുത്തുകളയുമെന്ന് പ്രചരിപ്പിച്ച് കോൺഗ്രസും എസ്.പിയും ബി.എസ്.പിയും ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്തുകയാണ്.
കോൺഗ്രസ് 70 വർഷമാണ് രാമക്ഷേത്രത്തിന് തടയിട്ടത്. മോദിയെ ജനം രണ്ടാം തവണ പ്രധാനമന്ത്രിയാക്കിയപ്പോൾ അദ്ദേഹം രാമക്ഷേത്രത്തിനനുകൂലമായി നിയമയുദ്ധം ജയിക്കുകയും ഭൂമിപൂജയും പ്രാണപ്രതിഷ്ഠയും നടത്തുകയും ചെയ്തുവെന്നും ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.