ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ആൾക്കൂട്ടക്കൊല തടയാൻ ആഭ്യന്തര മന്ത്രി അമിത ് ഷാ അധ്യക്ഷനായ മന്ത്രിതല സമിതി. ആൾക്കൂട്ടക്കൊല പ്രതിരോധിക്കുന്നതിനുള്ള നിർദേശ ങ്ങൾ നൽകുന്നതിനും മറ്റുമായാണ് സമിതി രൂപവത്കരിച്ചിരിക്കുന്നത്. ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സാമൂഹികക്ഷേമ മന്ത്രി തവാര്‍ ചന്ദ് ഗഹ്ലോട്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ആൾക്കൂട്ടക്കൊല അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നടപടി സീകരിക്കാൻ 2018 ജൂലൈയിൽ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ െവള്ളിയാഴ്ച സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ഇതിനു പിന്നാലെയാണ് പുതിയ സമിതി രൂപവത്കരിച്ച വാർത്ത പുറത്തുവന്നത്. ഇതുസംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമീഷനും കേന്ദ്രത്തിന് നോട്ടീസ് അയച്ചതായി റിപ്പോർട്ടുകളുണ്ട്. ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ടും പശുവിെൻറ പേരിലും മറ്റുമായി കഴിഞ്ഞ വർഷം 20ലധികം പേരാണ് ആൾക്കൂട്ട അക്രമങ്ങളിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.