ഭുവനേശ്വർ: കോൺഗ്രസ് പാർട്ടി ഹിന്ദുക്കളെ തീവ്രവാദികളാക്കി ചിത്രീകരിച്ച് അപകീ ർത്തിപ്പെടുത്തുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഒഡിഷയിലെ ബെർഹാംപുർ ലോക്സഭ മണ്ഡലത്തിൽപെട്ട പരാലാഖേമുണ്ടിയിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംേഝാത എക്സ്പ്രസ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായിരുന്ന സ്വാമി അസീമാനന്ദ ഉൾെപ്പടെ ആയിരക്കണക്കിനാളുകളെ വിട്ടയച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു ഷായുടെ കടന്നാക്രമണം.
ബാലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ച് പരാമർശിച്ച ഷാ, ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാറിന് മാത്രമേ അത്തരമൊരു തീരുമാനമെടുക്കാൻ സാധിക്കൂവെന്നും പ്രതിപക്ഷ പാർട്ടികൾക്ക് പാകിസ്താെൻറ സ്വരമാണെന്നും കൂട്ടിച്ചേർത്തു.
പാകിസ്താനുമായും തീവ്രവാദികളുമായും ചർച്ചക്ക് തയാറാവണമെന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഒ.ഐ.സി.സി) അധ്യക്ഷൻ സാം പിേത്രാഡയുടെ നിർദേശം തള്ളിയ ഷാ അത് നിങ്ങളുടെ പാർട്ടിയുെട നയമാണെന്നും തീവ്രവാദികൾ വെടിയുണ്ടകൾ ഉപയോഗിച്ചാൽ ഞങ്ങൾ ബോംബ് ഉപയോഗിക്കുമെന്നും പറഞ്ഞു. 19 വർഷമായിട്ടും ഒഡിയ ഭാഷ പഠിക്കാൻ പ്രയാസപ്പെടുന്ന പട്നായിക്കിനെ പുറത്താക്കി ഒഡിയ സംസാരിക്കുന്ന മുഖ്യമന്ത്രിയെ അധികാരത്തിലേറ്റണമെന്നും അഴിമതിരഹിത ഭരണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.