ഭരണം ഉൗർജിതമാക്കാൻ ആപ്പ് പുറത്തിറക്കി ചന്ദ്രബാബു നായിഡു

അമരാവതി: സംസ്ഥാനത്തെ ഭരണപ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ എൻ.സി.ബി.സി (നര ചന്ദ്രബാബു നായിഡു) ആപ്പുമായി ആന്ധ്രാ പ്രദേശ് സർക്കാർ. അമരാവതിയിൽ നടക്കുന്ന കളക്ടർമാരുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ആപ്പ് പ്രകാശനം ചെയ്തത്. 

ജനങ്ങളുടെ പരാതികൾ പരിഹരിച്ച് വ്യക്തമായ ഭരണപ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ കാഴ്ച്ചവക്കുന്നതെന്നും അതിന്‍റെ ഭാഗമായുള്ള നൂതനമായ സംരംഭമാണ്  എൻ.സി.ബി.സി ആപ്പ് എന്നും ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു.

സമകാലികവിവരങ്ങള്‍ തത്സമയം ജനങ്ങളിലെത്തിക്കാനും സർക്കാരിനോട് ജനങ്ങൾക്ക് നേരിട്ട് സംവദിക്കാനും മൊബൈൽ ആപ്പ് വഴി സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൂഗ്ൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഈ ആപ്പ്  ലഭ്യമാണ്.

Tags:    
News Summary - Andhra Pradesh CM Chandrababu Naidu launches his NCBN mobile application- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.