ചിറ്റൂർ: നരബലിയുടെ പേരിൽ പെൺമക്കളെ കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം.
27കാരി ആലേഖ്യ, 22കാരി സായ് ദിവ്യ എന്നിവരാണ് മരിച്ചത്. പത്മജ അവരുടെ ഭർത്താവ് പുരുഷോത്തം നായിഡു എന്നിവരാണ് അറസ്റ്റിലായത്. സ്കൂളിലെ പ്രധാന അധ്യാപകനായി ജോലി ചെയ്യുകയാണ് നായിഡു.
ഞായറാഴ്ച രാത്രി കലിയുഗം അവസാനിച്ച് തിങ്കളാഴ്ച രാവിലെ സത്യുഗം ആരംഭിക്കുേമ്പാൾ മക്കൾ ജീവനോടെ തിരിച്ചുവരുമെന്നായിരുന്നു ദമ്പതികളുടെ വാദം.
മൂത്തമകൾ ആലേഖ്യ ഭോപാലിൽനിന്ന് ബിരുദാനന്ദര ബിരുദം പൂർത്തിയാക്കിയിരുന്നു. സായ് ദിവ്യ ബി.ബി.എ വിദ്യാർഥിനിയാണ്. ലോക്ഡൗണിൽ ഇരുവരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കോവിഡ് 19 ലോക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ ദമ്പതികൾ അസ്വാഭാവികമായാണ് പെരുമാറിയതെന്നും ഞായറാഴ്ച രാത്രിയും അപരിചിതമായി പെരുമാറുകയായിരുന്നുവെന്നും െപാലീസ് പറഞ്ഞു.
വീട്ടിൽനിന്ന് നിലവിളി ശബ്ദം കേട്ടതോടെ അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിനകത്ത് പൊലീസ് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ദമ്പതികൾ തടഞ്ഞു. ബലം പ്രയോഗിച്ച് അകത്തുകടന്നതോടെ രക്തത്തിൽ കുളിച്ച് കിടക്കുന്ന മക്കളെയാണ് കണ്ടത്. ഒരാളുടെ മൃതദേഹം പൂജാമുറിയിൽനിന്നും മറ്റൊരാളുടേത് കിടപ്പുമുറിയിൽനിന്നുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ചുവന്ന തുണിയിൽ പൊതിഞ്ഞിരിക്കുകയായിരുന്നു. രണ്ടു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിന് അയച്ചു. ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.