ഹൈദരാബാദ്: കേരളത്തെ നടുക്കിയ ‘ജോളി മോഡൽ’ സയനൈഡ് കൊലക്ക് സമാനമായി ഹൈദരാബാ ദിലും കൊലപാതക പരമ്പര. പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ എലുരുവിൽനിന്നാണ് ഞെട്ടിക് കുന്ന വാർത്ത. സ്വർണവും പണവുമടങ്ങിയ സമ്പാദ്യം തട്ടിയെടുക്കാൻ പത്ത് പേരെയാണ് വെല്ല ങ്കി സിംഹാദ്രി എന്ന ശിവ സയനൈഡ് വിഷംനൽകി കൊന്നത്. കേരളത്തിലേത് ഏറെ വർഷങ്ങളുടെ ഇടവേളയിൽ ആണെങ്കിൽ കേവലം 20 മാസങ്ങൾക്കുള്ളിലാണ് ശിവ ഇത്രയും പേരെ ഇല്ലാതാക്കിയത്. കെ. നാഗരാജു എന്നയാളുടെ കൊലയുമായി ബന്ധപ്പെട്ട് വെല്ലങ്ങി അറസ്റ്റിലായതോടെയാണ് മറ്റ് ഒമ്പതു പേരുടെ ദുരൂഹ മരണത്തിെൻറ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
മന്ത്രതന്ത്രങ്ങളിലൂടെ സമ്പാദ്യം ഇരട്ടിപ്പിക്കാമെന്നും അസുഖങ്ങൾ സുഖപ്പെടുത്താമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ആളുകളെ വശത്താക്കിയത്. തെളിവുകൾ അവശേഷിക്കില്ലെന്നും നിയമത്തിെൻറ പിടിയിൽനിന്ന് രക്ഷെപ്പടാൻ എളുപ്പമാണെന്നുമുള്ള വിശ്വാസത്തിലാണ് കൊലക്ക് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചതെന്ന് പൊലീസ് സൂപ്രണ്ട് നവ്ദീപ് സിങ് ഗ്രെവാൾ പറഞ്ഞു. മൃതദേഹത്തിൽ മുറിവുകൾ ഒന്നും കാണാത്തതിനാൽ സ്വാഭാവിക മരണമാെണന്ന് ഇരകളുടെ ബന്ധുക്കളെ വിശ്വസിപ്പിക്കാനും സാധിച്ചു. രണ്ടുലക്ഷം രൂപയും സ്വർണാഭരണങ്ങളുമായി വീട്ടിൽ നിന്നിറങ്ങിയ നാഗരാജുവിനെ കാണാതായതാണ് കൊലകളിലേക്കുള്ള തുമ്പായത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നാഗരാജുവിെൻറ മൃതദേഹം കണ്ടെത്തി. ദൃശ്യങ്ങളിലൊന്നിൽ ഇയാൾക്കൊപ്പം ശിവയും ഉണ്ടായിരുന്നു.
വാച്ച്മാനിൽനിന്നും റിയൽ എസ്റ്റേറ്റ് ഏജൻറ് ആയി മാറിയ ഇയാൾ കച്ചവടത്തിൽ സംഭവിച്ച നഷ്ടം മറികടക്കാൻ കണ്ടെത്തിയ വഴിയായിരുന്നു ചിലരെ ഉന്നമിട്ട് ഇല്ലാതാക്കി അവരുടെ പണവും ആഭരണങ്ങളും കവരുക എന്നത്. 2018 ഫെബ്രുവരിയിൽ നടത്തിയ ആദ്യ കൊലയിലെ ഇരകൾ സ്വന്തം മുത്തശ്ശിയും മരുമകളുമായിരുന്നു. മാന്ത്രിക നാണയങ്ങളും രണ്ട് തലകളുള്ള പാമ്പുമൊക്കെ തെൻറ പക്കലുണ്ടെന്നും അതുെകാണ്ട് സമ്പാദ്യം ഇരട്ടിയാക്കിത്തരുമെന്നും അസുഖങ്ങൾ മാറ്റുമെന്നും ഇയാൾ അവരെയൊക്കെ വിശ്വസിപ്പിച്ചു. സ്വർണവും പണവും വിജനമായ സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന ഇവർക്ക് പകരം നൽകുന്ന പ്രസാദത്തിൽ സയനൈഡ് കലർത്തി നൽകുകയായിരുന്നു. രോഗികൾക്ക് മരുന്നിൽ കലർത്തിയാണ് സയനൈഡ് നൽകിയത്. മറ്റ് 20 പേരെകൂടി കൊല്ലാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ശിവക്ക് സയനൈഡ് നൽകിയ വിജയവാഡയിൽ നിന്നുള്ള അമീനുല്ല ബാബു എന്നയാളും അറസ്റ്റിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.