പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്; 79 പേർ അറസ്റ്റിൽ, 96 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിൽ വീണ്ടും വ്യാപക റെയ്ഡ്. 78 പേർ അറസ്റ്റിൽ. ഡൽഹി, അസം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.

'ഓപറേഷൻ ഒക്ടോപസ്' എന്ന് പേരിട്ട റെയ്ഡിൽ അതാത് സംസ്ഥാനങ്ങളിലെ പൊലീസ് ആണ് പരിശോധന നടത്തുന്നത്. കർണാടകയിൽ 45 പേരെയും മഹാരാഷ്ട്രയിൽ 12 പേരെയും അസമിൽ 21 പേരെയും ഡൽഹിയിൽ നാലു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അസമിലെ നഗർബേരയിൽ നിന്നാണ് നാലു പേരെ അറസ്റ്റ് ചെയ്തത്.

കർണാടകയിൽ 60 പേരെയും മധ്യപ്രദേശിൽ 21 പേരെയും ഗുജറാത്തിൽ 15 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ കരുതൽ തടങ്കലിലാക്കി. കർണാടകയിലെ ബംഗളൂരു, ഉഡുപ്പി എന്നിവിടങ്ങളും മധ്യപ്രദേശിലെ മൂന്നിടങ്ങളിലുമാണ് പരിശോധന നടക്കുന്നത്.

പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് പരിശോധനയെന്നാണ് റിപ്പോർട്ട്. എൻ.ഐ.എ റെയ്ഡിൽ പ്രതിഷേധിക്കുകയോ തടയുകയോ ചെയ്തവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

Tags:    
News Summary - Another raid on Popular Front centers in the country; 56 people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.